/kalakaumudi/media/media_files/2025/07/01/ayush-thanvi-2025-07-01-20-01-38.jpg)
ayush- thanvi
യുഎസ്: യു എസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യന്‍ താരം ആയുഷ് ഷെട്ടി. ഫൈനലില്‍ കാനഡയുടെ ബ്രയാന്‍ യാങ്ങിനെ 21-18, 21-13 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ആയുഷ് കിരീടം ചൂടിയത്.
അതേസമയം വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ തന്‍വി ശര്‍മ ഫൈനലില്‍ പരാജയപ്പെട്ടു. 16 കാരിയായ തന്‍വി ടോപ് സീഡും ഹോം ഫേവറേറ്റുമായ ബീവെന്‍ ഷാങ്ങിനോട് 21-11, 16-21, 21-10 എന്ന സ്‌കോറിനാണ് കീഴടങ്ങിയത്.
കിരീടനേട്ടത്തോടെ ഈ സീസണില്‍ BWF ലോകചാമ്പ്യന്‍ഷിപ്പ് കിരീടമണിയുന്ന ആദ്യ ഇന്ത്യന്‍ താരമായി ആയുഷ് മാറി. സെമിഫൈനലില്‍ ലോക ആറാം നമ്പര്‍ താരമായ ചൗടിയന്‍ ചെന്നിനെതിരെ തകര്‍പ്പന്‍ വിജയം നേടി ഒരുദിവസത്തിന് ശേഷമാണ് ഇന്ത്യന്‍ താരം കിരീടം സ്വന്തമാക്കുന്നത്. ഈ വിജയത്തോടെ ആയുഷ് ലോക റാങ്കിംഗില്‍ 31-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.ആയുഷിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങാണിത്.
2023 ലെ കാനഡ ഓപ്പണിന് ശേഷം വിദേശ മണ്ണില്‍ ഒരു ഇന്ത്യന്‍ പുരുഷ സിംഗിള്‍സ് താരം നേടുന്ന ആദ്യ കിരീടമാണിത്. ഇതോടെ സ്വന്തം നാട്ടില്‍ നിന്നല്ലാതെ ഒരു അന്താരാഷ്ട്ര BWF ലോകചാമ്പ്യന്‍ഷിപ്പ് കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമമിടാനും ആയുഷിന് സാധിച്ചു.