ജോക്കോവിച്ച് യുഎസ് ഒപ്പണ്‍ ക്വാര്‍ട്ടറില്‍

ജര്‍മ്മന്‍ താരം ജാന്‍-ലെനാര്‍ഡ് സ്ട്രഫിനെതിരായ നാലാം റൗണ്ട് മത്സരത്തിന്റെ ആദ്യ സെറ്റിന് ശേഷം താരത്തിന് വലതു തോളിലും കഴുത്തിലും കോര്‍ട്ടില്‍ ചികിത്സ നല്‍കേണ്ടതായും വന്നു.

author-image
Biju
New Update
jokko

ന്യൂയോര്‍ക്ക്: 25ാം ഗ്ലാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ നൊവാക് ജോക്കോവിച് യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പരിക്ക് അവഗണിച്ച് ഇറങ്ങിയ 38കാരന്‍ ശാരീരീക ബുദ്ധിമുട്ടുകള്‍ക്കിടയിലും വിജയത്തിലേക്ക് എത്തുകയായിരുന്നു. 

ജര്‍മ്മന്‍ താരം ജാന്‍-ലെനാര്‍ഡ് സ്ട്രഫിനെതിരായ നാലാം റൗണ്ട് മത്സരത്തിന്റെ ആദ്യ സെറ്റിന് ശേഷം താരത്തിന് വലതു തോളിലും കഴുത്തിലും കോര്‍ട്ടില്‍ ചികിത്സ നല്‍കേണ്ടതായും വന്നു. 

ഒരു മണിക്കൂറും 51 മിനിറ്റും നീണ്ട പോരാട്ടത്തില്‍ 144-ാം റാങ്കിലുള്ള ജാന്‍-ലെനാര്‍ഡ് സ്ട്രഫിനെ 6-3, 6-3, 6-2 എന്ന സ്‌കോറിന് പുറത്താക്കുകയായിരുന്നു. യുഎസ് ഓപ്പണില്‍ മുമ്പ് 14 തവണ ജോക്കോ ക്വാര്‍ട്ടര്‍ കളിച്ചിട്ടുണ്ട്. കരിയറില്‍ ഒമ്പതാം തവണയാണ് ജോക്കോവിച്ച് ഒരു വര്‍ഷത്തിനിടെ എല്ലാ പ്രധാന കളികളിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്.

novak djokovic