/kalakaumudi/media/media_files/2025/12/22/vaibhav-2025-12-22-08-36-51.jpg)
ദുബായ്: അണ്ടര്‍ 19 ഏഷ്യാകപ്പ് ഫൈനലില്‍ പുറത്തായതിനു പിന്നാലെ, വിക്കറ്റ് നേട്ടം ആഘോഷിച്ച പാക്ക് ബോളറോടു ചൂടായി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി. മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാന്‍ വൈഭവിനു സാധിച്ചിരുന്നില്ല. 10 പന്തുകള്‍ നേരിട്ട വൈഭവ് 26 റണ്‍സെടുത്താണു പുറത്തായത്. മൂന്നു സിക്‌സുകളും ഒരു ഫോറും ബൗണ്ടറി കടത്തിയ താരം മത്സരത്തിലെ അഞ്ചാം ഓവറിലെ ആദ്യ പന്തിലാണു പുറത്തായത്.
പാക്ക് പേസര്‍ അലി റാസയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹംസ സഹൂര്‍ ക്യാച്ചെടുത്താണു വൈഭവിനെ പുറത്താക്കിയത്. പുറത്തായി മടങ്ങുന്നതിനിടെയായിരുന്നു പാക്ക് ബോളറുമായി വൈഭവ് തര്‍ക്കിച്ചത്. പാക്ക് താരം അലി റാസയുടെ നേരെ വിരല്‍ ചൂണ്ടിയ ശേഷം തന്റെ ഷൂസ് കാണിച്ചുകൊടുക്കുകയാണു വൈഭവ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ടൂര്‍ണമെന്റില്‍ യുഎഇയ്‌ക്കെതിരെ സെഞ്ചറിയും (171), മലേഷ്യയോട് അര്‍ധ സെഞ്ചറിയും (50) നേടിയ വൈഭവ് ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെ നേരിട്ടപ്പോഴും തിളങ്ങിയിരുന്നില്ല. ഡിസംബര്‍ 14ന് നടന്ന പോരാട്ടത്തില്‍ അഞ്ചു റണ്‍സാണ് വൈഭവ് അടിച്ചത്.
191 റണ്‍സ് വിജയമാണ് പാക്കിസ്ഥാന്‍ ഫൈനല്‍ മത്സരത്തില്‍ സ്വന്തമാക്കിയത്. 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 26.2 ഓവറില്‍ 156 റണ്‍സടിച്ചു പുറത്തായി. ദീപേഷ് ദേവേന്ദ്രനാണ് മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 16 പന്തുകള്‍ നേരിട്ട താരം 32 റണ്‍സെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
