മക്കളായ വാമികയുടേയും അകായിയുടേയും ആദ്യത്തെ രക്ഷാബന്ധന്‍ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അനുഷ്‌ക ശര്‍മ. കാറിന്റെ ആകൃതിയിലുള്ള രണ്ട് രാഖിയുടെ ചിത്രമാണ് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ഇതിനൊപ്പം 'ഹാപ്പി രക്ഷാബന്ധന്‍' എന്നും ക്യാപ്ഷൻ നൽകിയിട്ടുണ്ട് .മുമ്പ് 'ഫാദേഴ്‌സ് ഡേ'യ്ക്കും അനുഷ്‌ക പോസ്റ്റ് പങ്കുവെച്ചിരുന്നു. വാമിക തയ്യാറാക്കിയ ഒരു ഹാന്‍ഡ് മെയ്ഡ് കാര്‍ഡാണ് അനുഷ്‌ക പോസ്റ്റ് ചെയ്തത്. കോലിയുടെ ഫൂട്ട് പ്രിന്റിനൊപ്പം ഒരു കുട്ടിയുടെ ഫൂട്ട് പ്രിന്റാണ് കാര്‍ഡിലുണ്ടായിരുന്നത്. ഇത് അകായയുടേതാണോ വാമികയുടേതാണോ എന്നത് വ്യക്തമല്ല.
വാമികയുടേയും അകായിയുടേയും ജനനത്തിനുശേഷം കോലിയും അനുഷ്‌കയും താമസം ലണ്ടനിലേക്ക് മാറ്റിയിരുന്നു. കുട്ടികളുടെ സ്വകാര്യത കണക്കിലെടുത്തായിരുന്നു ഈ തീരുമാനം. ഇരുവരും അവിടെ പുതിയ വീട് വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമിയുടെ ജീവിതകഥ പറയുന്ന 'ചക്ദ എക്സ്പ്രസി'ന്റെ റിലീസിനായി കാത്തിരിക്കുകയാണ് അനുഷ്‌ക.