എങ്ക പാത്താലും മലയാളി; വത്തിക്കാനിലെ ക്രിക്കറ്റ് ടീമില്‍ മലയാളി തരംഗം

2023 നവംബറില്‍ ആരംഭിച്ച പരിശീലന സെക്ഷനില്‍ നിന്നും 30 അംഗ ടീമില്‍ വത്തിക്കാനിലെ വിവിധ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന വൈദികരും വിദ്യാര്‍ത്ഥികളും ആണ് ഉണ്ടായിരുന്നത്. ചങ്ങനാശ്ശേരി സ്വദേശിയായ ഫാദര്‍ ജോസ് ഈട്ടുള്ളിയാണ് ടീമിനെ നയിക്കുന്നത്.

author-image
Athira Kalarikkal
New Update
Vathikan Cricket team

The official cricket team of Vatican

Listen to this article
0.75x 1x 1.5x
00:00 / 00:00

വത്തിക്കാന്‍ : കൗതുകമുണര്‍ത്തി ലോകത്തെ കുഞ്ഞന്‍ രാജ്യം. വത്തിക്കാനിലെ ഔദ്യോഗിക ക്രിക്കറ്റ് ടീമായ സെന്റ് പീറ്റേഴ്സ് ടീമില്‍ കളിക്കുന്ന താരങ്ങളെല്ലാം മലയാളികളാണ്. ടീമില്‍ ആദ്യം അഞ്ച് മലയാളി താരങ്ങള്‍ മാത്രമായിരുന്നു. പിന്നീട് വത്തിക്കാനില്‍ പഠിക്കാനെത്തിയ മലയാളികളും ടീമില്‍ കയറി.

 2023 നവംബറില്‍ ആരംഭിച്ച പരിശീലന സെക്ഷനില്‍ നിന്നും 30 അംഗ ടീമില്‍ വത്തിക്കാനിലെ വിവിധ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന വൈദികരും വിദ്യാര്‍ത്ഥികളും ആണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് തിരഞ്ഞെടുത് കളിക്കാരില്‍ മുഴുവനും മലയാളികളാണ് എന്നതാണ് ശ്രദ്ധേയം.

  ചങ്ങനാശ്ശേരി സ്വദേശിയായ ഫാദര്‍ ജോസ് ഈട്ടുള്ളിയാണ് ടീമിനെ നയിക്കുന്നത്. ഓസ്ട്രേലിയന്‍ താരമായ ഡെയ്ന്‍ കിര്‍ബിയാണ് ടീമിന്റെ പരിശീലകന്‍.'ജേര്‍ണി ഓഫ് ലൈറ്റ് ആന്‍ഡ് ലൈറ്റ് ആന്‍ഡ് ഫൈയ്ത്ത്' എന്ന് നാമകരണം ചെയ്തിരിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് വത്തിക്കാന്‍ ക്രിക്കറ്റ് ടീം. ഇന്ന് മുതല്‍ ജൂലൈ 5 വരെയാണ് ടൂര്‍ണമെന്റ്. 

 

malayali kerala vathikan cricket team