Australia dealt blow before Scotland series as Josh Hazlewood gets sidelined due to calf injury
സ്‌കോട്ട്‌ലന്‍ഡിനെതിരായ ടി20 ഐ പരമ്പരയില്‍ ഓസ്‌ട്രേലിയ്ക്ക് തിരിച്ചടി. വെറ്ററന്‍ ബൗളര്‍ ജോഷ് ഹേസില്‍വുഡ് കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്തായി. മൂന്ന് ഫോര്‍മാറ്റുകളിലും ഓസ്ട്രേലിയന്‍ ബൗളിംഗില്‍ പ്രധാന പങ്ക് വഹിക്കുന്ന താരത്തിന് മൂന്ന് ടി20 ഐ മത്സരങ്ങളും നഷ്ടമാകും. പരിക്കിന്റെ വ്യാപ്തി എത്രത്തേളമെന്ന കാര്യത്തില്‍ വ്യക്തതയില്ല. സെപ്റ്റംബറില്‍ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
യുണൈറ്റഡ് കിംഗ്ഡം പര്യടനത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ട ഹേസില്‍വുഡിന്റെ പരിക്ക് ഏകദിന ലോക ചാമ്പ്യന്‍മാര്‍ക്ക് ചെറിയ തിരിച്ചടിയാണ്. ഹേസില്‍വുഡിന് പകരക്കാരനായി ക്രിക്കറ്റ് ഓസ്ട്രേലിയ റിലേ മെറിഡിത്തറായിരിക്കും ഇറങ്ങുക.