വിയേരയെ പുറത്താക്കി സ്ട്രാസ്ബര്‍ഗ്

ആര്‍സി സ്ട്രാസ്ബര്‍ഗ് മുഖ്യപരിശീലകന്‍ പാട്രിക് വിയേര പുറത്താക്കി. 1998 ലെ ലോകകപ്പ് ജേതാവായ ഫ്രാന്‍സ് താരവുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്ന് ക്ലബ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

author-image
Prana
New Update
football
Listen to this article
0.75x1x1.5x
00:00/ 00:00

ഫ്രഞ്ച് ലീഗ് 1 ടീം ആര്‍സി സ്ട്രാസ്ബര്‍ഗ് മുഖ്യപരിശീലകന്‍ പാട്രിക് വിയേര പുറത്താക്കി. 1998 ലെ ലോകകപ്പ് ജേതാവായ ഫ്രാന്‍സ് താരവുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്ന് ക്ലബ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. വിയേരയുടെ കീഴില്‍ ക്ലബിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അവര്‍ ഇപ്പോള്‍ പുതിയ കോച്ചിനായുള്ള അന്വേഷണത്തിലാണ്.
പാട്രിക് വിയേര കഴിഞ്ഞ വേനല്‍ക്കാലത്ത് ആയിരിന്നു സ്ട്രാസ്ബര്‍ഗില്‍ എത്തിയത്. ക്ലബില്‍ മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു. എന്നാല്‍ 2023-2024 ലീഗ് 1 സീസണില്‍ 13-ാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. അതു മുതല്‍ വിയേരയുടെ ജോലി പോകും എന്ന് സൂചനകള്‍ ഉണ്ടായിരുന്നു.

france football