വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിനെതിരായ മത്സരത്തില്‍ കേരളത്തിന് തോല്‍വി. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ബംഗാള്‍ 206 റണ്‍സിന് പുറത്തായപ്പോള്‍ കേരളത്തിന്റെ മറുപടി 182 റണ്‍സിലവസാനിച്ചു. കേരളത്തിന് 24 റണ്‍സിന്റെ തോല്‍വി. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 143 റണ്‍സിലെത്തിയ കേരളത്തിന് ശേഷം തുടര്‍ച്ചയായ വിക്കറ്റുകള്‍ നഷ്ടമായതാണ് തിരിച്ചടിയായത്. കേരളത്തിന് വേണ്ടി ക്യാപ്റ്റന്‍ സല്‍മാന്‍ നിസാര്‍ 49 റണ്‍സ് നേടിയപ്പോള്‍ ഷോണ്‍ റോജര്‍, മുഹമ്മദ് അസ്ഹറുദ്ധീന്‍ എന്നിവര്‍ 29 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റാര്‍ക്കും തിളങ്ങാനായില്ല.
നേരത്തെ ആദ്യ 28 ഓവറില്‍ 101 ലേക്ക് കൂപ്പുകുത്തിയ ബംഗാളിനെ 82 പന്തില്‍ പുറത്താവാതെ 74 റണ്‍സ് നേടി വാലറ്റക്കാരന്‍ പ്രദിപ്ത പ്രമാണിക്കാണ് രക്ഷിച്ചത്. കേരളത്തിന് വേണ്ടി നിതീഷ് എം ഡി മൂന്നും ജലജ് സക്‌സേന, ബേസില്‍ തമ്പി, ആദിത്യ സര്‍വാതെ എന്നിവര്‍ രണ്ടും വീതം വിക്കറ്റുകള്‍ നേടി.ബംഗാള്‍ നിരയില്‍ സായന്‍ ഘോഷ് അഞ്ചും കൗശിക്, മുകേഷ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. തോല്‍വിയോടെ ഗ്രൂപ്പ് ഇയില്‍ നാല് മത്സരങ്ങളില്‍ നിന്ന് മൂന്നു തോല്‍വിയും ഒരു സമനിലയുമായി രണ്ട് പോയിന്റുള്ള കേരളം ഏഴാം സ്ഥാനത്താണ്. മൂന്നു ജയവുമായി 14 പോയിന്റുള്ള ബംഗാള്‍ ഒന്നാമത്.
വിജയ് ഹസാരെ ട്രോഫി: ബംഗാളിനോടും തോറ്റ് കേരളം
ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ബംഗാള്‍ 206 റണ്‍സിന് പുറത്തായപ്പോള്‍ കേരളത്തിന്റെ മറുപടി 182 റണ്‍സിലവസാനിച്ചു.
New Update