പാരിസ് ഒളിംപിക്സ് ഗുസ്തിയിൽ അയോഗ്യത ലഭിച്ചതിനെതിരെയുള്ള ഇന്ത്യൻ താരം വിനേഷ് ഫോഗട്ടത്തിന്റെ അപ്പീലിൽ വിധി നാളത്തേയ്ക്ക് മാറ്റി. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചു. ഓഗസ്റ്റ് 13ന് വൈകുന്നേരം പാരിസ് സമയം ആറ് മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) മുമ്പായി വിധി വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.പാരിസ് ഒളിംപിക്സ് 50 കിലോഗ്രാം ഗുസ്തിയിൽ ഫൈനലിൽ കടന്ന ശേഷമാണ് വിനേഷ് ഫോഗട്ടിന് അയോഗ്യത ലഭിച്ചത്. അനുവദനീയമായതിലും 100 കിലോഗ്രാം കൂടുതൽ ശരീരഭാരം താരത്തിന് തിരിച്ചടിയായി. ഫൈനൽ വരെയെത്തിയതിനാൽ വെള്ളി മെഡലിന് തനിക്ക് അർഹതയുണ്ടെന്നാണ് വിനേഷിന്റെ വാദം. ഗുസ്തി നിയമങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നാണ് റെസ്ലിംഗ് ബോഡി പറയുന്നത്.പാരിസ് ഒളിംപിക്സ് അവസാനിച്ചപ്പോൾ ഇന്ത്യ ആറ് മെഡലോടെ 71-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യൻ സംഘത്തിന്റെ നേട്ടം. വിനേഷ് ഫോഗട്ടിന് അയോഗ്യത ലഭിച്ചതോടെയാണ് ടോക്കിയോ ഒളിംപിക്സിലെ ഏഴ് മെഡലുകൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്ക് കഴിയാതെ പോയത്.
വിനേഷ് ഫോഗട്ടത്തിന്റെ അപ്പീലിൽ വിധി നാളത്തേയ്ക്ക് മാറ്റി.
പാരിസ് ഒളിംപിക്സ് 50 കിലോഗ്രാം ഗുസ്തിയിൽ ഫൈനലിൽ കടന്ന ശേഷമാണ് വിനേഷ് ഫോഗട്ടിന് അയോഗ്യത ലഭിച്ചത്. അനുവദനീയമായതിലും 100 കിലോഗ്രാം കൂടുതൽ ശരീരഭാരം താരത്തിന് തിരിച്ചടിയായി.
New Update
00:00
/ 00:00