ഇതിഹാസ താരം മെസി ഇനി മുതല്‍ വിനീഷ്യസിന് പിന്നില്‍

രണ്ട് ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലാണ് വിനീഷ്യസ് മെസ്സിയെ മറികടന്നത്. ഡോര്‍ട്ട്മുണ്ടിനെതിരായ ഫൈനലില്‍ ഗോള്‍ നേടുമ്പോള്‍ വിനീഷ്യസിന് 23 വയസ്സും 325 ദിവസവുമായിരുന്നു പ്രായം. 

author-image
Athira Kalarikkal
Updated On
New Update
Vini & messi

Vinicius Junior breaks record of Lionel Messi

Listen to this article
0.75x 1x 1.5x
00:00 / 00:00

 

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനലില്‍ റയലിന് 15-ാം കിരീടനേട്ടത്തിന് പിന്നാലെ മറ്റൊരു റെക്കോര്‍ഡും കൂടി നേടിയിരിക്കുകയാണ്. ഡാനി കാര്‍വഹാലും വിനീഷ്യസ് ജൂനിയറുമാണ് റയലിന് വേണ്ടി വല കുലുക്കിയതോടെ ചാമ്പ്യന്‍സ് ലീഗിലെ തകര്‍പ്പന്‍ റെക്കോര്‍ഡും കൂടി നേടി. ചാമ്പ്യന്‍സ് ലീഗില്‍ മെസിയെ പിന്നിലാക്കിയിരിക്കുകയാണ് റയലിന്റെ വിങ്ങര്‍ വിനീഷ്യസ്. രണ്ട് ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലാണ് വിനീഷ്യസ് മെസ്സിയെ മറികടന്നത്. ഡോര്‍ട്ട്മുണ്ടിനെതിരായ ഫൈനലില്‍ ഗോള്‍ നേടുമ്പോള്‍ വിനീഷ്യസിന് 23 വയസ്സും 325 ദിവസവുമായിരുന്നു പ്രായം. 

ഇതിന് മുന്‍പ് 2022 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരെയാണ് വിനി റയലിന് വേണ്ടി ഗോള്‍ നേടിയത്. ബാഴ്സലോണക്ക് വേണ്ടി ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ സൂപ്പര്‍ താരം മെസ്സിക്ക് 23 വയസ്സും 338 ദിവസവുമായിരുന്നു പ്രായം.

 

lionel messi champions league Vinicius Junior