'വിരാട് കോലി ഒരു സിംഹമാണ്, പക്ഷെ ആർസിബിക്കായി ഐപിഎൽ കിരീടം നേടാനാകില്ല': നവ്ജ്യോത് സിം​ഗ് സിദ്ദു

വിരാട് കോഹ്ലിക്ക് ഐപിഎൽ കിരീടം സ്വന്തമാക്കാനാകില്ലെന്ന്  മുൻ ഇന്ത്യൻ താരം നവ്ജ്യോത് സിം​ഗ് സിദ്ദു. 2024 -ലെ ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയ്‌ക്കെതിരെ തോറ്റ ആർ.സി.ബി ഒരു ടീമെന്ന നിലയിൽ പരാജയമെന്ന് സിദ്ദു പറഞ്ഞു.

author-image
Rajesh T L
Updated On
New Update
virat kohli

വിരാട് കോഹ്ലി, നവ്ജ്യോത് സിം​ഗ് സിദ്ദു

Listen to this article
0.75x 1x 1.5x
00:00 / 00:00

 

വിരാട് കോഹ്ലിക്ക് ഐപിഎൽ കിരീടം സ്വന്തമാക്കാനാകില്ലെന്ന്  മുൻ ഇന്ത്യൻ താരം നവ്ജ്യോത് സിം​ഗ് സിദ്ദു. 2024 -ലെ ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയ്‌ക്കെതിരെ തോറ്റ ആർ.സി.ബി ഒരു ടീമെന്ന നിലയിൽ പരാജയമെന്ന് സിദ്ദു പറഞ്ഞു. ആറു വിക്കറ്റിനാണ് ആർ.സി.ബിയെ  ചെന്നൈയുടെ പരാജയപ്പെടുത്തിയത്.

‘വിരാട് കോലി ഒരു സിംഹമാണ്, പക്ഷേ സിംഹത്തിന് ഒറ്റയ്‌ക്ക് ഒരിക്കലും ഒരു ടീമിനെ വിജയത്തിലേക്ക് നയിക്കാനാകില്ല. ക്രിക്കറ്റ് ഒരു ടീം ​ഗെയിമാണ്, അയാൾക്ക് മറ്റുള്ളവരുടെ സഹായം വേണം. എന്നാൽ ആർസിബിയിൽ ഇതുവരെ അതില്ല.എന്നാൽ മറു സൈഡിൽ ധോണിയുടെ താരങ്ങൾ ഒരു ടീമായാണ് കളിക്കുന്നത്. അതാണ് ധോണിയും കോലിയും തമ്മിലുള്ള വ്യത്യാസം. സിഎസ്കെയ്‌ക്ക് എല്ലാ സ്ലോട്ടിലും കൃത്യമായ കളിക്കാരുണ്ട്. അവരെ മികച്ച രീതിയിൽ ഉപയോ​ഗിക്കുന്നുമുണ്ട്. ആർ.സി.ബിക്ക് മികച്ച ഒരു സ്പിന്നർ പോലുമില്ല. എല്ലാ കളിക്കാരും ചിതറി കിടക്കുകയാണ്. കരൺ ശർമ്മയ്‌ക്ക് വലിയ വിക്കറ്റുകൾ വീഴ്‌ത്താനാവില്ല.– സിദ്ദു പറഞ്ഞു.

ഐപിഎല്ലിലെ ആദ്യമത്സരവും ഉദ്ഘാടന മത്സരമായ  സിഎസ്‌കെ- ആർസിബി പോരാട്ടത്തിൽ വിരാട് കോഹ്‌ലിക്ക് വിജയക്കൊടി പാറിക്കാൻ കഴിഞ്ഞില്ല. 20 പന്തിൽ 21 റൺസെടുത്ത മുൻ ഇന്ത്യൻ നായകന് തോൽവിയോടെയാണ് പുതിയ സീസൺ ആരംഭിച്ചത്. ബൗളർമാരുടെയും ബാറ്റർമാരുടെയും തകർപ്പൻ പ്രകടനത്തിൻ്റെ പിൻബലത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ആറ് വിക്കറ്റ് ജയം സ്വന്തമാക്കിയത്.

 

 

cricket Virat Kohli rcb ipl 2024 Navjot Singh Sidhu