12000 ടി20 റണ്‍സ് !!! 377 മത്സരങ്ങളില്‍ നിന്ന് ഒരു നാഴികകല്ല് കൂടി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 17-ാം പതിപ്പില്‍ മത്സരം തുടങ്ങുമ്പോള്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോലി. ടി20 ഫോര്‍മാറ്റില്‍ 12,000 റണ്‍സ് പിന്നിട്ട് കൊണ്ട് ഈ നേട്ടത്തില്‍ എത്തുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി വിരാട് കോലി

author-image
Athira Kalarikkal
New Update
virat kohli

virat kohli

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 17-ാം പതിപ്പില്‍ മത്സരം തുടങ്ങുമ്പോള്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോലി. ടി20 ഫോര്‍മാറ്റില്‍ 12,000 റണ്‍സ് പിന്നിട്ട് കൊണ്ട് ഈ നേട്ടത്തില്‍ എത്തുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി വിരാട് കോലി മാറി. റോയല്‍ ചലഞ്ചേഴ്‌സിനായി വെള്ളിയാഴ്ച ഇ  ഇറങ്ങിയ കോലിക്ക് ആകെ 7 റണ്‍സ് മാത്രമെ 12000 റണ്ണില്‍ എത്താന്‍ ആവശ്യമായിരുന്നുള്ളൂ. അത് കോലി ഉദ്ഘാടന മത്സരത്തില്‍ തന്നെ അനായാസം നേടി.

ക്രിസ് ഗെയ്ല്‍, ഷോയിബ് മാലിക്, കീറോണ്‍ പൊള്ളാര്‍ഡ്, അലക്സ് ഹെയ്ല്‍സ്, ഡേവിഡ് വാര്‍ണര്‍ എന്നിവരടങ്ങുന്ന എലൈറ്റ് ബാറ്റര്‍മാരുടെ പട്ടികയിലേക്ക് ആണ് കോലി എത്തിയത്. 12000 റണ്‍ എടുക്കുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആറാമത്തെ ബാറ്റര്‍ ആണ് കോഹ്ലി. 377 മത്സരങ്ങളില്‍ നിന്നാണ് കോലി നേട്ടം സ്വന്തമാക്കിയത്. കോലി ആദ്യ മത്സരത്തില്‍ 21 റണ്‍സ് എടുത്ത് പുറത്തായി. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ വിരാട് കോഹ്ലി 4,037 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 

 

 

Virat Kohli rcb ipl 2024