2024ലെ ടി20 ലോകകപ്പിലേക്ക് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി

ഇന്ത്യന്‍ താരം വിരാട് കോലി 2024 ലെ ടി20 ലോകകപ്പില്‍ കരീബിയന്‍, യുഎസ്എ എന്നിവടങ്ങളില്‍ ജൂണ്‍ 1 മുതല്‍ കളിക്കുമെന്ന്  ബിസിസിഐ. എല്ലാ കണ്ണുകളും ഇന്ത്യയുടെ ടി20 ഡബ്ല്യുസി ടീമിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

author-image
Athira Kalarikkal
New Update
virat kholi

Virat Kohli

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഇന്ത്യന്‍ താരം വിരാട് കോലി 2024 ലെ ടി20 ലോകകപ്പില്‍ കരീബിയന്‍, യുഎസ്എ എന്നിവടങ്ങളില്‍ ജൂണ്‍ 1 മുതല്‍ കളിക്കുമെന്ന്  ബിസിസിഐ. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ 17-ാം പതിപ്പില്‍ ആര്‍ബിസിയുടെ സ്റ്റാര്‍ ബാറ്റര്‍ മികച്ച ഫോമിലാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യന്‍ താരം മൂന്ന് മത്സരങ്ങള്‍ 181 റണ്‍സ് നേടി റണ്‍സ് ചാര്‍ട്ടില്‍ മുന്‍ നിരയില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. രണ്ട് അര്‍ധ സെഞ്ച്വറിയോടുകൂടി മികച്ച നിലയിലാണ് കോലി നിലയുറപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ ടി20 ലോകകപ്പ് ടീമിലേക്ക് കോലി കടക്കുമെന്നാണ് സൂചന. 

'വരാനിരിക്കുന്ന മത്സരങ്ങളിലും അദ്ദേഹം തന്റെ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തും. എനിക്ക് വ്യക്തിപരമായി തോന്നുന്നത് പോലെ, അദ്ദേഹം അത് (ലോകകപ്പ് ടീമിലേക്ക്) എത്തിക്കും. . സെലക്ടര്‍മാര്‍ സോഷ്യല്‍ മീഡിയ മെമ്മുകള്‍ക്ക് പോകാറില്ല. ക്രിക്കറ്റ് കളിക്കുന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയല്ല,' ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എല്ലാ കണ്ണുകളും ഇന്ത്യയുടെ ടി20 ഡബ്ല്യുസി ടീമിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്െ# വര്‍ഷത്തെ തോല്‍വിയ്ക്ക് ശേഷം ഒരു തിരിച്ചുവരവിനാണ് മെന്‍ ഇന്‍ ബ്ലൂ ലക്ഷ്യമിടുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പുതുമുഖം യശസ്വി ജയ്സ്വാളും ഇവന്റിനായി ഓപ്പണര്‍മാരാകുമെന്ന് ഉറപ്പാണെങ്കിലും, കോഹ്ലി തന്റെ പതിവ് മൂന്നാം നമ്പര്‍ സ്ലോട്ടില്‍ ഉറച്ചുനില്‍ക്കും. നാലിന് സൂര്യകുമാര്‍ യാദവ് കളിക്കും. 

 

 

 

 

 

Virat Kohli t20 world cup 2024