/kalakaumudi/media/media_files/2025/07/09/virat-test-cricket-2025-07-09-17-21-41.png)
ലണ്ടന്‍ : ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് കോലിയുടെ വിരമിക്കല്‍ അപ്രതീക്ഷിതമായിരുന്നു.വിരമിക്കല്‍ തീരുമാനത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കോലി.മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിന്റെ ക്യാന്‍സര്‍ ഫൗണ്ടേഷന്‍ പരിപാടിക്കിടയിലാണ് പ്രതികരണം.ചടങ്ങിലെ അവതാരകനായിരുന്ന ഗൗരവ് കപൂര്‍ എല്ലാവരും കോലിയെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞ് അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.തുടര്‍ന്നുളള സംഭാഷണത്തിലാണ് വിരാട് കോലി പ്രതികരിച്ചത്.' രണ്ട് ദിവസം മുമ്പാണ് ഞാന്‍ എന്റെ താടി കറുപ്പിച്ചത്,എല്ലാ നാലു ദിവസം കൂടുമ്പോഴും താടി കറുപ്പിക്കേണ്ടി വരുമ്പോള്‍ തന്നെ നമ്മുടെ സമയമായെന്ന് തിരിച്ചറിവുണ്ടാകുമല്ലോ ' എന്നാണ് താമശരൂപേണ അദ്ദേഹം പ്രതികരിച്ചത്.