ദുബായ്: ഏകദിനത്തിൽ ഫീൽഡിങ്ങിൽ പുതിയ റെക്കോർഡുമായി ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലി. ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ നേടിയ രണ്ട് ക്യാച്ചുകൾക്ക് പിന്നാലെയാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. ഏകദിനത്തിൽ ഫീൽഡർ എന്ന നിലയിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന ഇന്ത്യൻ താരമായി മാറാനാണ് വിരാടിന് സാധിച്ചത്. 156 ക്യാച്ചുകളാണ് കോഹ്‌ലി ഏകദിനത്തിൽ നേടിയിട്ടുള്ളത്. ഇതോടെ ഇത്ര തന്നെ ക്യാച്ചുകൾ നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദീന്റെ റെക്കോർഡിനൊപ്പമെത്താനും കോഹ്‌ലിക്ക് സാധിച്ചു. 140 ക്യാച്ചുകൾ നേടിയ സച്ചിൻ ടെണ്ടുൽക്കറാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. 124 ക്യാച്ചുകളുമായി രാഹുൽ ദ്രാവിഡും 122 ക്യാച്ചുകളുമായി സുരേഷ് റെയ്‌നയുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ ഉള്ളത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.4 ഓവറിൽ 228 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബൗളിങ്ങിൽ അഞ്ചു വിക്കറ്റുകൾ നേടി മുഹമ്മദ് ഷമി മിന്നും പ്രകടനമാണ് നടത്തിയത്. ഷമിക്ക് പുറമെ ഹർഷിദ് റാണ മൂന്ന് വിക്കറ്റും അക്‌സർ പട്ടേൽ രണ്ട് വിക്കറ്റും നേടി നിർണായകമായി. സെഞ്ച്വറി നേടിയ തൗഹിദ് ഹൃദോയുടെ കരുത്തിലാണ് ബംഗ്ലാദേശ് മാന്യമായ സ്കോറിലേക്ക് നീങ്ങിയത്. ആറ് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 118 പന്തിൽ 100 റൺസാണ് താരം നേടിയത്. ജാക്കർ അലി അർദ്ധ സെഞ്ച്വറിയും നേടി. 114 പന്തിൽ 64 റൺസാണ് താരം നേടിയത്. നാല് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
പുതിയ റെക്കോർഡുമായി വിരാട് കോഹ്‌ലി
ഏകദിനത്തിൽ ഫീൽഡർ എന്ന നിലയിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന ഇന്ത്യൻ താരമായി മാറാനാണ് വിരാടിന് സാധിച്ചത്. 156 ക്യാച്ചുകളാണ് കോഹ്‌ലി ഏകദിനത്തിൽ നേടിയിട്ടുള്ളത്.
New Update