വിരാട് കോഹ്‌ലി ഉടന്‍ വിരമിക്കില്ല, ലക്ഷ്യം ലോകകപ്പ്; ലണ്ടനില്‍ കടുത്ത പരിശീലനം നടത്തിയെന്നും മുന്‍ സഹതാരം

രോഹിതും കോഹ്‌ലിയും ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചതിനാല്‍ ദീര്‍ഘമായ ഇടവേള ഫോമും ഫിറ്റ്‌നസും നിലനിര്‍ത്തുന്നത് ശ്രമകരമാക്കുന്നു.

author-image
Devina
New Update
viratglitt

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ( IND vs AUS ODI Series ) ഒക്ടോബര്‍ 19 ശനിയാഴ്ച ആരംഭിക്കാനിരിക്കെഎല്ലാവരുടെയും ശ്രദ്ധയാകര്ഷിക്കുന്നത്  രണ്ട് താരങ്ങളിലാണ്.

ഇന്ത്യയുടെ സൂപ്പര്‍ സീനിയേഴ്‌സ് വിരാട് കോഹ്‌ലി ( Virat Kohli), രോഹിത് ശര്‍മ ( Rohit Sharma) എന്നിവരുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കരിയറിലെ നിര്‍ണായകഘട്ടത്തിലൂടെ കടന്നുപോകുന്ന ഇരുവര്‍ക്കും പരമ്പര നിര്‍ണായകമാണ്.

പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ രോഹിതില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം തിരിച്ചുവാങ്ങി ശുഭ്മാന്‍ ഗില്ലിന് നല്‍കിയത് വലിയ സന്ദേശമായിരുന്നു. മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ ടീമില്‍ നിന്ന് തന്നെ പുറത്തായേക്കും.

അങ്ങനെ വന്നപ്പോഴാണ് ഇരുവരും ടെസ്റ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിച്ചത്. സമാന സാഹചര്യം ഏകദിനത്തിലും ഇല്ലാതിരിക്കാന്‍ തിളങ്ങിയേ തീരൂ.

 വിരാട് കോഹ്ലിക്ക് ലോകകപ്പ് കളിക്കാന്‍ താല്‍പര്യമുണ്ടെന്നും ഇപ്പോള്‍ അതാണ് അദ്ദേഹത്തിന്റെ പ്രഥമ പരിഗണനയെന്നും ദിനേശ് കാര്‍ത്തിക് വെളിപ്പെടുത്തി.

ഈ ലക്ഷ്യത്തിനായി ലണ്ടനില്‍ തന്റെ ഒഴിവുകാലത്ത് അദ്ദേഹം കഠിനമായി പരിശീലനം നടത്തിവരികയായിരുന്നു.

 കോഹ്ലിക്ക് ആഴ്ചയില്‍ 2-3 ക്രിക്കറ്റ് പരിശീലന സെഷനുകള്‍ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.ഏഴ് മാസത്തിന് ശേഷമാണ് ഇന്ത്യ ഏകദിന ഫോര്‍മാറ്റിലേക്ക് മടങ്ങുന്നത്.

രോഹിതും കോഹ്‌ലിയും ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചതിനാല്‍ ദീര്‍ഘമായ ഇടവേള ഫോമും ഫിറ്റ്‌നസും നിലനിര്‍ത്തുന്നത് ശ്രമകരമാക്കുന്നു.

 ഇതിനുള്ള ഉത്തരമായിരിക്കും ഓസീസ് പര്യടനം. ശുഭ്മാന്‍ ഗില്‍ ഫോര്‍മാറ്റില്‍ ക്യാപ്റ്റനായി തുടക്കം കുറിക്കുന്ന പരമ്പര എന്ന സവിശേഷതയുമുണ്ട്.