ഞാനും ധോണിയും വീണ്ടും കളിക്കുകയാണ്, ആരാധകര്‍ക്ക് ഞങ്ങളെ ഒരുമിച്ച് കാണാനുള്ള മികച്ച അവസരം: വിരാട് കോലി

'ധോണിക്കും എനിക്കും കുറച്ച് നല്ല ഓര്‍മ്മകളുണ്ട്. ഇന്ത്യയ്ക്ക് വേണ്ടിയുള്ള മത്സരങ്ങളില്‍ നല്ല കൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.

author-image
Athira Kalarikkal
New Update
Dhoni and Virat

M.S Dhoni & Virat Kohli ( File Photo)

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഐപിഎല്ലിലെ നിര്‍ണായക പോരാട്ടമാണ് ഇന്ന് നടക്കാനിരിക്കുന്നത്. ആര് പ്ലെ ഓഫ് സാധ്യത നേടും എന്നതിനോടൊപ്പം ധോണി-കോലി പോരാട്ടമാണ് മത്സരത്തിന്റെ ആവേശം കൂട്ടുന്നത്. ഇതിഹാസ താരം ധോണിയ്ക്കെതിരെ വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് വിരാട് കോലി. 'ഇന്ത്യയിലെ ഏത് സ്റ്റേഡിയത്തിലും ധോണി കളിക്കാനിറങ്ങുക എന്നത് തന്നെ ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ഞാനും അദ്ദേഹവും വീണ്ടും കളിക്കുകയാണ്. ഒരുപക്ഷേ അവസാനമായി. നമുക്ക് അറിയില്ല', ആര്‍സിബിയുടെ മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

'ധോണിക്കും എനിക്കും കുറച്ച് നല്ല ഓര്‍മ്മകളുണ്ട്. ഇന്ത്യയ്ക്ക് വേണ്ടിയുള്ള മത്സരങ്ങളില്‍ നല്ല കൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ആരാധകര്‍ക്ക് ഞങ്ങളെ ഒരുമിച്ച് കാണാനുള്ള മികച്ച അവസരമാണിത്', കോഹ്ലി കൂട്ടിച്ചേര്‍ത്തു.

 

 

 

ms dhoni Virat Kohli ipl2024 ipl play off