File Photo
ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക കെ എല്‍ രാഹുലിനെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ഡ്രെസ്സിംഗ് റൂമില്‍ വെച്ചാണെങ്കിലും വാര്‍ത്താസമ്മേളനത്തിലാണെങ്കിലും താരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഉടമകളുടെ ഉത്തരവാദിത്തമെന്ന് മുന്‍ ഇന്ത്യന്‍ താരം സെവാഗ് പറഞ്ഞു.
പൈിഎല്‍ താരങ്ങളും പരിശീലകരുമാണ് ടീമിനെ മുന്നോട്ട് നയിക്കുന്നത്. എല്ലാവരും ബിസിനസുകാരാണ്. ലാഭത്തിന്റെയും നഷ്ടത്തിന്റെയും കണക്കുകള്‍ മാത്രമാണ് ഇവര്‍ക്ക് അറിയാവുന്നത്. ഐപിഎല്ലില്‍ എന്തിനാണ് ഇത്തരം ചര്‍ച്ചകളെന്നും സെവാഗ് ചോദിച്ചു. താങ്കള്‍ക്ക് 400 കോടി രൂപ ലാഭം ലഭിക്കും.
ഐപിഎല്ലില്‍ അതിനായി ഒന്നും ചെയ്യേണ്ടതില്ല. പക്ഷേ അതിനായി താരങ്ങളെ പ്രോത്സാഹിപ്പിക്കണം. നിങ്ങല്‍ രേു താരത്തിനെ ഉപേക്ഷിച്ചാല്‍ മറ്റൊരു ടീം അവര്‍ക്കായി വലവീശും എന്നാല്‍ താരത്തിനെ നഷ്ടപ്പെടുത്തിയാല്‍ മത്സരത്തിന്റെ വിജയ സാധ്യതകളാണ് ഇല്ലാതാകുന്നതെന്നും സെവാഗ് പറഞ്ഞു.