വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഷാനന്‍ ഗബ്രിയേല്‍ വിരമിച്ചു

ടെസ്റ്റില്‍ ആയിരുന്നു അദ്ദേഹം വെസ്റ്റിന്‍ഡീസിനായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത്. ആകെ കളിച്ച 86 അന്താരാഷ്ട്ര മത്സരങ്ങളില്‍ 59 മത്സരങ്ങളും ടെസ്റ്റി ആയിരുന്നു. 2012-ല്‍ ലോര്‍ഡ്സില്‍ ആയിരുന്നു അരങ്ങേറ്റം.

author-image
Athira Kalarikkal
New Update
shanon gabriel

Shannon Gabriel

Listen to this article
0.75x 1x 1.5x
00:00 / 00:00

വെസ്റ്റ് ഇന്‍ഡീസ് : വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഷാനന്‍ ഗബ്രിയേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അവസാന 12 വര്‍ഷമായി വെസ്റ്റിന്‍ഡീസിനൊപ്പം അദ്ദേഹം ഉണ്ട്. തന്റെ രാജ്യത്തിനായി 86 മത്സരങ്ങള്‍ കളിച്ചു. 36-കാരന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആണ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചു. 

ടെസ്റ്റില്‍ ആയിരുന്നു അദ്ദേഹം വെസ്റ്റിന്‍ഡീസിനായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത്. ആകെ കളിച്ച 86 അന്താരാഷ്ട്ര മത്സരങ്ങളില്‍ 59 മത്സരങ്ങളും ടെസ്റ്റി ആയിരുന്നു. 2012-ല്‍ ലോര്‍ഡ്സില്‍ ആയിരുന്നു അരങ്ങേറ്റം. ടെസ്റ്റ് കരിയറില്‍ ആറ് അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ ഉള്‍പ്പെടെ 32.21 ശരാശരിയില്‍ 166 വിക്കറ്റുകള്‍ അദ്ദേഹം നേടി. 2018 ജൂണില്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ മികച്ച പ്രകടനം, ആ മത്സരത്തില്‍ 121-ന് 13 എന്ന റെക്കോര്‍ഡ് നേടി.

 

retirement West Indies