ആറ്റ്കിന്‍സന് 12 വിക്കറ്റ്; ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് വിജയം

വെസ്റ്റിന്‍ഡീസ് വെറും 136 റണ്‍സ് എടുത്താണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓള്‍ ഔട്ട് ആയത്. രണ്ടാം ഇന്നിംഗ്‌സിലും വെസ്റ്റിന്‍ഡീസിന്റെ ബാറ്റിംഗ് നിരയില്‍ ആരും തന്നെ ഫോം കണ്ടെത്തിയില്ല. 32 റണ്‍സ് എടുത്ത് ഗുദകേശ് ആണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

author-image
Athira Kalarikkal
New Update
england
Listen to this article
0.75x1x1.5x
00:00/ 00:00

വെസ്റ്റിന്‍ഡീസ് എതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഇന്നിങ്‌സിനും 114നും വിജയം. ഇന്ന് ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷനില്‍ തന്നെ വെസ്റ്റിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സ് അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിനായി. വെസ്റ്റിന്‍ഡീസ് വെറും 136 റണ്‍സ് എടുത്താണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓള്‍ ഔട്ട് ആയത്. രണ്ടാം ഇന്നിംഗ്‌സിലും വെസ്റ്റിന്‍ഡീസിന്റെ ബാറ്റിംഗ് നിരയില്‍ ആരും തന്നെ ഫോം കണ്ടെത്തിയില്ല. 32 റണ്‍സ് എടുത്ത് ഗുദകേശ് ആണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

വെസ്റ്റിൻഡീസ് 24 07 12 16 28 11 431

ആദ്യ ഇന്നിംഗ്‌സില്‍ 7 വിക്കറ്റ് വീഴ്ത്തിയ ഗസ് അറ്റ്കിന്‍സണ്‍ രണ്ടാം ഇന്നിംഗ്‌സില്‍ 5 വിക്കറ്റുമായി ഈ ടെസ്റ്റില്‍ ആകെ 12 വിക്കറ്റുകള്‍ നേടി. തന്റെ അവസാന ടെസ്റ്റ് മത്സരത്തില്‍ കളിക്കുന്ന ആന്‍ഡേഴ്‌സണ്‍ മൂന്നു വിക്കറ്റുമായി വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. ബെന്‍ സ്റ്റോക്‌സ് രണ്ട് വിക്കറ്റും എടുത്തു. വെസ്റ്റിന്‍ഡീസിന്റെ ആദ്യ ഇനിംഗ്‌സ് 127 റന്‍സ അവസാനിച്ചിരുന്നു. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 371 റണ്‍സ് ആണ് എടുത്തത്. ഇനി ജൂലൈ 18ന് രണ്ടാം ടെസ്റ്റ് ആരംഭിക്കും. ആകെ മൂന്ന് ടെസ്റ്റുകളാണ് ഈ പരമ്പരയില്‍ ഉള്ളത്.

West Indies england test match