/kalakaumudi/media/media_files/2025/07/01/meddg-2025-07-01-11-39-23.jpg)
ലണ്ടന്‍: മുന്‍ യുഎസ് ഓപ്പണ്‍ ജേതാവ് റഷ്യയുടെ ഡാനില്‍ മെദ്വെദെവ് വിംബിള്‍ഡണ്‍ ടെന്നീസ് ആദ്യറൗണ്ടില്‍ പുറത്ത്. ഫ്രാന്‍സിന്റെ ബഞ്ചമിന്‍ ബോണ്‍സിയോട് നാല് സെറ്റ് പോരില്‍ തോറ്റു.
അതേസമയം, നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസ് കടുത്ത പോരാട്ടത്തില്‍ ഇറ്റലിയുടെ ഫാബിയോ ഫോനിനിയെ മറികടന്ന് രണ്ടാം റൗണ്ടിലെത്തി. അഞ്ച് സെറ്റ് പോരാട്ടത്തിലായിരുന്നു സ്പാനിഷുകാരന്റെ ജയം (75, 67, 75, 26, 61).
വനിതകളില്‍ ഒന്നാം റാങ്കുകാരി അരീന സബലേങ്ക, യെലേന ഒസ്റ്റാപെങ്കോ, എലീന സ്വിറ്റോളിന എന്നിവരും ആദ്യറൗണ്ട് കടന്നു. സബലേങ്ക ആദ്യ റൗണ്ടില്‍ കാര്‍സണ്‍ ബ്രാന്‍സ്റ്റിനെ തോല്‍പ്പിച്ചു (6-1, 7-5).