/kalakaumudi/media/media_files/2025/07/10/sinner-jokovich-2025-07-10-18-59-42.webp)
sinner jokovich
ലണ്ടന്‍: വിമ്പിള്‍ഡന്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് സെമിഫൈനലില്‍ സൂപ്പര്‍ താരങ്ങളായ നൊവാക് ജോക്കോവിച്ചും യാനിക് സിന്നറും നേര്‍ക്കുനേര്‍. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ സെര്‍ബിയന്‍ താരം ജോക്കോവിച്ച് ഇറ്റലിയുടെ ഫ്ലാവിയോ കൊബൊല്ലിയെ തോല്‍പിച്ചപ്പോള്‍ (7-6, 2-6, 5-7, 4-6) ഒന്നാം സീഡ് ഇറ്റലിയുടെ യാനിക് സിന്നര്‍ യുഎസ് താരം ബെന്‍ ഷെല്‍ട്ടനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (7-6, 6-4, 6-4) മറികടന്നു. രണ്ടാം സെമിയില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസ് യുഎസിന്റെ ടെയ്‌ലര്‍ ഫ്രിറ്റ്സിനെ നേരിടും. നാളെയാണ് രണ്ടു മത്സരങ്ങളും.
വനിതാ സിംഗിള്‍സിലെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് സെന്റര്‍ കോര്‍ട്ടില്‍ നടക്കും. ആദ്യ സെമിയില്‍ ടോപ് സീഡ് ബെലാറൂസിന്റെ അരീന സബലേങ്ക യുഎസ് താരം അമാന്‍ഡ അനിസിമോവയെ നേരിടും. എട്ടാം സീഡ് പോളണ്ടിന്റെ ഇഗ സ്യാംതെക്കും സ്വിറ്റ്സര്‍ലന്‍ഡ് താരം ബെലിന്‍ഡ ബെന്‍സിച്ചും തമ്മിലാണ് രണ്ടാം സെമി.