/kalakaumudi/media/media_files/2025/07/11/amanda-2025-07-11-12-30-30.png)
ലണ്ടന്‍ : വിംബിള്‍ഡണ്‍ വനിതാ വിഭാഗം സെമിയില്‍ ബെലറൂസിന്റെ ലോക ഒന്നാം നമ്പര്‍ താരം അരിയന സബലേങ്കയെ വീഴ്ത്തി യുഎസിന്റെ അമാന്‍ഡ അനിസിമോവ.13-ാം സീഡായ അനിസിമോവ വ്യാഴാഴ്ച സെന്റര്‍ കോര്‍ട്ടില്‍ നടന്ന സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം അരിയന സബലെങ്കയെ 6-4, 4-6, 6-4 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. ആരോഗ്യപ്രശ്‌നങ്ങളാല്‍ 2023 ല്‍ അനിസിമോവ ടെന്നീസില്‍ നിന്ന് പിന്മാറിയിരുന്നു.തിരിച്ചു വരവിനു ശേഷം കഴിഞ്ഞ വര്‍ഷം മത്സരങ്ങളില്‍ സജീവമായെങ്കിലും പരാജയത്തിന്റെ കയ്പ്പ് നേരിടേണ്ടി വന്നു , ഈ വര്‍ഷത്തെ താരത്തിന്റെ മിന്നും വിജയമാണിത്.
പോളണ്ടിന്റെ ഇഗ സ്വിയാട്ടെക് - സ്വിറ്റ്സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിച്ച് സെമി ഫൈനല്‍ വിജയിയെ ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ അനിസിമോവ നേരിടും.