വിമ്പിള്‍ഡനില്‍ വന്‍ അട്ടിമറി; ഇഗ സ്യാംതെക്, ഒന്‍സ് ജാബര്‍ പുറത്ത്

മത്സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ വിമ്പിള്‍നില്‍ കന്നിക്കിരീടമെന്ന നേട്ടം ഇഗയ്ക്ക് നേടാമായിരുന്നു. കസഖ്സ്ഥാന്റെ അണ്‍ സീഡഡ് താരം യുലിയ പുടിന്‍സെവയാണ് താരത്തിനെ പരാജയപ്പെടുത്തിയത്.

author-image
Athira Kalarikkal
Updated On
New Update
WIMBLEDON

Iga Swiatek & ons jabour

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ലണ്ടന്‍ : വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സില്‍ വന്‍ അട്ടിമറി. ഒന്നാം സീഡ് ഇഗ സ്യാംതെക്, 10ാം സീഡ് ഒന്‍സ് ജാബര്‍ എന്നിവര്‍ 6ാം ദിനത്തില്‍ പരാജയപ്പെട്ടു. മത്സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ വിമ്പിള്‍നില്‍ കന്നിക്കിരീടമെന്ന നേട്ടം ഇഗയ്ക്ക് നേടാമായിരുന്നു. കസഖ്സ്ഥാന്റെ അണ്‍ സീഡഡ് താരം യുലിയ പുടിന്‍സെവയാണ് താരത്തിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 36,61,62. ആദ്യ ഗ്രാന്‍സ്ലാം ലക്ഷ്യമിട്ടെത്തിയ തുനീസിയന്‍ താരം ജാബര്‍ യുക്രെയ്‌നിന്റെ എലിന സ്വിറ്റോലിനയ്ക്കു മുന്നില്‍ കീഴടങ്ങേണ്ടി വന്നു. വനിതകളില്‍ 4ാം സീഡ് എലേന റിബകീന, 11ാം സീഡ് ഡാനിയേല്‍ കോളിന്‍സ് എന്നിവര്‍ 4ാം റൗണ്ടിലെത്തി. 7ാം സീഡ് ജാസ്മിന്‍ പവൊലീനി 12ാം സീഡ് മാഡിസണ്‍ കീസിനെ തോല്‍പിച്ച് ക്വാര്‍ട്ടറിലേക്കു കടന്നു. 

 

wimbledon iga swiatek