/kalakaumudi/media/media_files/2025/06/30/wimbledone-2025-06-30-17-19-49.png)
സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കാരസ്
ലണ്ടന്‍ : ഈവര്‍ഷത്തെ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് തിങ്കളാഴ്ച തുടങ്ങും.പുരുഷ വിഭാഗത്തില്‍ നിലവിലെ ജേതാവും ലോക രണ്ടാം നമ്പര്‍ താരവുമായ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കാരസ്,ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ്.വനിതാ വിഭാഗത്തില്‍ ഒന്നാം റാങ്കുകാരിയായ ബെലറൂസ് താരം ആര്യാന സബലങ്ക തുടങ്ങിയവര്‍ ആദ്യദിനം മത്സരിക്കാനിറങ്ങും.ടൂര്‍ണമെന്റിന്റെ രണ്ടാം ദിനം ഫ്രാന്‍സിന്റെ അലക്‌സാന്‍ഡ്രെ മ്യൂളറെ നേരിടും.വിംബിള്‍ഡണിലെ 138ാമത് എഡിഷനാണിത്.ചരിത്രത്തില്‍ ആദ്യമായി ലൈന്‍ ജഡ്ജായി മനുഷ്യര്‍ ഇല്ലാതെയാണ് ഇക്കുറി മത്സരം. ഇതിന് ഇലക്ട്രോണിക് സംവിധാനം വരും.പുരുഷ-വനിതാ വിഭാഗങ്ങളിലെ ജേതാക്കള്‍ക്ക് 30 കോടിയോളം രൂപ സമ്മാനത്തുകയുണ്ട്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമാണിത്.എല്ലാ സമ്മാനത്തുകയിലും വര്‍ധനവുണ്ട്.കഴിഞ്ഞ രണ്ടു തവണയും കിരീടം നേടിയ കാര്‍ലോസ് അല്‍ക്കാരസ് ,ഹാട്രിക് വിജയ ലക്ഷ്യവുമായാണ് ഇത്തവണ ഇറങ്ങുന്നത്.വിജയിക്കുകയാണെങ്കില്‍ റോജര്‍ ഫെഡര്‍ക്കുശേഷം വിംബിള്‍ഡണില്‍ മൂന്ന്കിരീടം നേടുന്ന ആദ്യത്തെയാളാകും.അല്‍ക്കാരസ് ആദ്യ റൗണ്ടില്‍ ഇറ്റലിയുടെ ഫാബിയോ ഫോഗിനിയെ നേരിടും.ഇന്ത്യന്‍ സമയം തിങ്കളാഴ്ച വൈകിട്ട് ആറിനാണ് മത്സരം.പുരുഷവിഭാഗത്തില്‍ ഒന്നാംസീഡുകാരനായ യാനിക് സിന്നര്‍ ചൊവ്വാഴ്ച ആദ്യ റൗണ്ടില്‍ ലൂക്ക നാര്‍ഡിയെ നേരിടും.വനിതാ വിഭാഗത്തില്‍ ,നിലവിലെ ജേതാവായ ചെക് റിപ്പബ്ലിക് താരം ബാര്‍ബോറ ക്രെജിക്കോവ ആദ്യ റൗണ്ടില്‍ ഫിലിപ്പീന്‍സിന്റെ അലെക്‌സാന്‍ഡ്ര ഇയാലയെ നേരിടും.ഒന്നാം സീഡുകാരിയായ ആര്യാന സബലേങ്ക കാനഡയുടെ കാര്‍സണ്‍ ബ്രാന്‍സ്റ്റീനെ നേരിടും.