ബ്രസീല്‍ വനിതാ ടീം ഒമ്പതാം കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി!

ക്വിറ്റോയില്‍ നടന്ന ഫൈനലില്‍, മൂന്ന് തവണ പിന്നില്‍ പോയ ശേഷം തിരിച്ചുവന്ന ബ്രസീല്‍, തങ്ങളുടെ അസാമാന്യ പോരാട്ടവീര്യം തെളിയിച്ചു

author-image
Jayakrishnan R
New Update
BRASIL WOMENS TEAM



ക്വിറ്റോ: ആവേശം നിറഞ്ഞ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കൊളംബിയയെ 5-4ന് കീഴടക്കി ബ്രസീല്‍ വനിതാ ദേശീയ ടീം തങ്ങളുടെ ഒമ്പതാം കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി. നിശ്ചിത സമയത്ത് 4-4 എന്ന സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് മത്സരം അധിക സമയത്തേക്ക് നീങ്ങിയത്.

ക്വിറ്റോയില്‍ നടന്ന ഫൈനലില്‍, മൂന്ന് തവണ പിന്നില്‍ പോയ ശേഷം തിരിച്ചുവന്ന ബ്രസീല്‍, തങ്ങളുടെ അസാമാന്യ പോരാട്ടവീര്യം തെളിയിച്ചു.മത്സരത്തിന്റെ 25-ാം മിനിറ്റില്‍ ലിന്‍ഡ കൈസെഡോയിലൂടെ കൊളംബിയയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍, ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ആഞ്ചലീന ബ്രസീലിന് വേണ്ടി സമനില പിടിച്ചു.

ടാര്‍സിയന്റെ സെല്‍ഫ് ഗോള്‍ കൊളംബിയക്ക് വീണ്ടും ലീഡ് നല്‍കി, പക്ഷേ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയ അമാന്‍ഡ ഗുട്ടിയെറസ് ബ്രസീലിനെ വീണ്ടും ഒപ്പമെത്തിച്ചു. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ മായ്‌റ റമിറസ് കൊളംബിയക്ക് ലീഡ് നേടിക്കൊടുത്തു. എന്നാല്‍, അവസാന നിമിഷം കളിക്കാനിറങ്ങിയ ഇതിഹാസ താരം മാര്‍ത്ത, ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ നേടി. അധികസമയത്തും മാര്‍ത്ത ഗോള്‍ നേടി ബ്രസീലിനെ മുന്നിലെത്തിച്ചു.

120 മിനിറ്റിന് ശേഷം മത്സരം 4-4 എന്ന നിലയില്‍ അവസാനിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. മാര്‍ത്തയുടെ തകര്‍പ്പന്‍ പ്രകടനം ഷൂട്ടൗട്ടിലും തുടര്‍ന്നു, ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ ലോറെന ഡ സില്‍വ കൊളംബിയയുടെ രണ്ട് പെനാല്‍റ്റികള്‍ രക്ഷപ്പെടുത്തി ബ്രസീലിന് തുടര്‍ച്ചയായ അഞ്ചാം കിരീടം നേടിക്കൊടുത്തു.

sports football