ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരെ ഇന്ത്യ

ദിപ്തി ശര്‍മ്മ, പൂജ വസ്ത്രകര്‍ എന്നിരവര്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം നേടി. മലയാളി താരം സജന സജീവന് വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല.

author-image
Athira Kalarikkal
New Update
India Women
Listen to this article
0.75x 1x 1.5x
00:00 / 00:00

 ചെന്നൈ: രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരെ ഇന്ത്യക്ക് 178 റണ്‍സ് വിജയലക്ഷ്യം. ദിപ്തി ശര്‍മ്മ, പൂജ വസ്ത്രകര്‍ എന്നിരവര്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം നേടി. മലയാളി താരം സജന സജീവന് വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല.

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലാണ്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ ടസ്മിന്‍ ബ്രിട്സ് (52), അന്നെകെ ബോഷ് (40) എന്നിവരുടെ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 

ഇന്ത്യന്‍ സ്‌ക്വാഡ്: ഷഫാലി വര്‍മ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഉമാ ചേത്രി (വിക്കറ്റ് കീപ്പര്‍), എസ് സജന, പൂജ വസ്ത്രകര്‍, ശ്രേയങ്ക പാട്ടീല്‍, അരുന്ധതി റെഡ്ഡി, രാധ യാദവ്.

 

south africa india