/kalakaumudi/media/media_files/2025/07/10/minnu-mani-2025-07-10-20-41-28.webp)
minnu mani
ന്യൂഡല്‍ഹി: ആസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ആഗസ്റ്റ് ഏഴുമുതല്‍ 24 വരെ നടക്കുന്ന മത്സരത്തില്‍ ട്വന്റി 20, ഏകദിന, നാല് ദിന മത്സരങ്ങള്‍ക്കുള്ള ടീമുകളെയാണ് പ്രഖ്യാപിച്ചത്.
മലയാളി താരം മിന്നുമണി വൈസ് ക്യാപ്റ്റനായുള്ള ട്വന്റി 20 ടീമില്‍ മൂന്ന് വയനാട്ടുകാരാണ് ഇടം പിടിച്ചത്. ഓള്‍റൗണ്ടര്‍ സജന സജീവനും പേസര്‍ ജോഷിതയുമാണ് വി.ജെയുമാണ് ടീമിന്റെ ഭാഗമാകുന്നത്. ഏകദിന- മള്‍ട്ടി-ഡേ സ്‌ക്വാഡില്‍ മിന്നുമണി മാത്രമാണ് ഇടംപിടിച്ചത്. രാധ യാദവാണ് രണ്ടു ഫോര്‍മാറ്റിലും ഇന്ത്യ എ ടീമിനെ നയിക്കുന്നത്.
ആഗസ്റ്റ് 7, 9, 10 തിയതികളില്‍ ട്വന്റി 20 മത്സരവും ആഗസ്റ്റ് 13,15, 17 തിയതികളില്‍ ഏകദിനവും ആഗസ്റ്റ് 21 -24 വരെയുള്ള ഒരു നാല് ദിന മത്സരവുമാണ് ആസ്ട്രേലിയന്‍ പര്യടനത്തിനുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
