വനിതാ ലീഗ്; ഗോകുലം കേരളക്ക് വീണ്ടും സമനില

ഇന്ന് ബംഗളൂരുവില്‍ കിക്സ്റ്റാര്‍ട്ട് എഫ്.സിക്കെതിരേയുള്ള എവേ മത്സരത്തില്‍ ഇരുടീമും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു.

author-image
Prana
New Update
gokulam

ഇന്ത്യന്‍ വനിതാ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളക്ക് രണ്ടാം സമനില.
ഇന്ന് ബംഗളൂരുവില്‍ കിക്സ്റ്റാര്‍ട്ട് എഫ്.സിക്കെതിരേയുള്ള എവേ മത്സരത്തില്‍ ഇരുടീമും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. കളി തുടങ്ങി ആറാം മിനുട്ടില്‍ തന്നെ കിക്സ്റ്റാര്‍ട്ട് ഗോള്‍ നേടി. ഗ്രൗണ്ടിന്റെ മധ്യഭാഗത്തിന്ന് വന്ന സെറ്റ് പീസിനെ ഗോകുലം പ്രതിരോധ നിര കടന്നെത്തിയ സഞ്ജു വലയിലെത്തിക്കുകയായിരുന്നു.
ഒരു ഗോള്‍ വഴങ്ങിയതോടെ പ്രതിരോധം കടുപ്പിച്ച ഗോകുലം പിന്നീട് കിക്സ്റ്റാര്‍ട്ടിന്റെ മുന്നേറ്റങ്ങളെ പ്രതിരോധിച്ചു. ഗോളിലേക്കായി കിക്സ്റ്റാര്‍ട്ട് നിരന്തരം ആക്രമണം നടത്തിയെങ്കിലും പതറാതിരുന്ന ഗോകുലം കൗണ്ടര്‍ അറ്റാക്കിലൂടെ എതിര്‍ ഗോള്‍മുഖത്തും പന്ത് എത്തിച്ചുകൊണ്ടിരുന്നു. 
36ാം മിനുട്ടില്‍ മൈതാന മധ്യത്തില്‍നിന്ന് ലഭിച്ച പന്ത് മുന്നേറ്റതാരം ഫസീല കൃത്യമായി ലക്ഷ്യത്തിലെത്തിച്ചതോടെ ആദ്യ പകുതിയില്‍തന്നെ ഗോകുലം സമനില പിടിച്ചു. രണ്ടാം പകുതിയില്‍ മലബാറിയന്‍സ് മികവ് കാട്ടിയെങ്കിലും ഗോള്‍ നേടാനാകാത്തതിനെ തുടര്‍ന്ന് മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ജനവരി 20ന് വെസ്റ്റ് ബംഗാളില്‍നിന്നുള്ള ശ്രീഭൂമിക്കെതിരേയുള്ള എവേ മത്സരത്തിലാണ് ഗോകുലം വനിതകള്‍ അടുത്ത മത്സരത്തിനിറങ്ങുക.

women Gokulam Kerala FC i league football