ലോകം കീഴടക്കാന്‍ ഇന്ത്യ; ആശയും സജനയും ടീമില്‍

മലയാളി താരങ്ങളായ ആശാ ശോഭന, സജന സജീവന്‍ എന്നിവരാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമിലെ മലയാളികള്‍. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായമേറിയ താരമായി മുപ്പത്തിരണ്ടുകാരി ആശ ശോഭന.

author-image
Athira Kalarikkal
New Update
INDIA T20 W

File Photo

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ : ഇന്ത്യയ്ക്കായി ലോകകപ്പ് നേട്ടം കൊണ്ടുവരാന്‍ ടീം റെഡി. രണ്ടു മലയാളി താരങ്ങളെ ഉള്‍പ്പെടുത്തി ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ ആശാ ശോഭന, സജന സജീവന്‍ എന്നിവരാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമിലെ മലയാളികള്‍. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായമേറിയ താരമായി മുപ്പത്തിരണ്ടുകാരി ആശ ശോഭന. വയനാട്ടില്‍ നിന്നുള്ള യുവതാരം മിന്നു മണിയെ പരിഗണിക്കാത്തതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്. സ്മൃതി മന്ദാനയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മൂന്നു പേരെ ട്രാവലിങ് റിസര്‍വ് വിഭാഗത്തിലും രണ്ടു പേരെ നോണ്‍ ട്രാവലിങ് റിസര്‍വ് വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വനിതാ ട്വന്റി20 ലോകകപ്പിന്റെ ഒന്‍പതാം പതിപ്പ് ഇത്തവണ ഒക്ടോബര്‍ മൂന്നു മുതല്‍ 20 വരെ യുഎഇയിലാണ് നടക്കുന്നത്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍. ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്ത്യയുടെ 15 അംഗ ടീമിലുള്ള യാസ്തിക ഭാട്യ, ശ്രേയങ്ക പാട്ടീല്‍ എന്നിവരുടെ ലോകകപ്പ് പങ്കാളിത്തം ഫിറ്റ്നസ് തെളിയിക്കുന്നതിന് അനുസരിച്ചായിരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. വ

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീം 

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ദീപ്തി ശര്‍മ, ജമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രകാര്‍, അരുദ്ധതി റെഡ്ഡി, രേണുക സിങ് ഠാക്കൂര്‍, ഡി. ഹേമലത, ആശാ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍, സജന സജീവന്‍

ട്രാവലിങ് റിസര്‍വ്‌സ്: ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), തനുജ കന്‍വര്‍, സൈമ താക്കോര്‍. 

നോണ്‍ ട്രാവലിങ് റിസര്‍വ്‌സ്: രഘ്വി ബിസ്റ്റ്, പ്രിയ മിശ്ര.

womens t20 world cup asha shobana