ലോഹോര്‍ : വനിതാ ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം പ്രഖ്യാപിച്ചു. വെറ്ററന്‍ താരം നിദാ ദാറിന് പകരം ഫാത്തിമ സനയെ പാകിസ്താന്‍ ക്യാപ്റ്റന്‍ ആയി നിയമിച്ചു. കഴിഞ്ഞ ഡിസംബറിലെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ 22 കാരിയായ ഫാത്തിമ രണ്ട് ഏകദിനങ്ങളില്‍ പാകിസ്താനെ നയിച്ചിരുന്നു.
കഴിഞ്ഞ മാസം പാക്കിസ്ഥാനെ ഏഷ്യാ കപ്പിന്റെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിദ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ ക്യാപ്റ്റനെ പാകിസ്താന്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 6ന് ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്ത്യയ്ക്കെതിരെ ആണെ പാകിസ്ഥാന്റെ ടി20 ലോകകപ്പിലെ ആദ്യ മത്സരം.
പാകിസ്ഥാന്‍ ടീം
ഫാത്തിമ സന (ക്യാപ്റ്റന്‍), ആലിയ റിയാസ്, ഡയാന ബെയ്ഗ്, ഗുല്‍ ഫിറോസ, ഇറാം ജാവേദ്, മുനീബ അലി (വിക്കറ്റ് കീപ്പര്‍), നഷ്റ സന്ധു, നിദാ ദാര്‍, ഒമൈമ സൊഹൈല്‍, സദാഫ് ഷംസ്, സാദിയ ഇഖ്ബാല്‍ (ഫിറ്റ്നസിന് വിധേയമായി), സിദ്ര അമിന്‍, സയ്യദ അറൂബ് ഷാ, തസ്മിയ റുബാബ്, തുബ ഹസ്സന്‍