/kalakaumudi/media/media_files/2025/10/24/semi-2025-10-24-07-40-41.jpg)
മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. ന്യൂസിലന്‍ഡിനെ 53 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡിന്റെ വിജയലക്ഷ്യം 44 ഓവറില്‍ 325 ആക്കിയെങ്കിലും അവര്‍ക്ക് 271 റണ്‍സ് മാത്രമേ നേടാനായുള്ളു.
നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇടയ്ക്ക് മഴ എത്തിയതിനെ തുടര്‍ന്ന് മത്സരം ആദ്യം 49 ഓവറാക്കി ചുരുക്കിയെങ്കിലും പിന്നീടത് 44 ഓവറാക്കി മാറ്റി. പ്രതിക റാവല്‍ (122), സ്മൃതി മന്ദാന (109) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജമീമ റോഡ്രിഗസ് 55 പന്തില്‍ പുറത്താവാതെ നിന്ന് 76 റണ്‍സെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
