/kalakaumudi/media/media_files/2025/10/09/womens-2025-10-09-21-08-55.jpg)
കൊളംബോ: വനിതാ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 251 റണ്‍സ് ടോട്ടല്‍. റിച്ചാ ഘോഷിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. താരം 77 പന്തില്‍ 94 റണ്‍സ് നേടി. സ്നേഹ റാണയുടെ (24 പന്തില്‍ 33) ഇന്നിംഗ്സ് നിര്‍ണായകമായി. പ്രതിക റാവല്‍ (37) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
സ്മൃതി മന്ദാന (32), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (9) എന്നിവര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്ലോ ട്രയോണ്‍. രണ്ട് പേരെ വീതം പുറത്താക്കിയ മരിസാനെ കാപ്പ്, നാങ്കുലുലെക്കോ മ്ലാബ, നദീന്‍ ഡി ക്ലര്‍ക്ക് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
