ഇംഗ്ലീഷ് ക്രിക്കറ്റ് താരം അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍

കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് വേര്‍സെസ്റ്റര്‍ഷെയര്‍ ടീമിന്റെ സ്പിന്നര്‍ ജോഷ് ബേക്കറാണു (20) മരിച്ചത്. ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്ത്  അപ്പാര്‍ട്ട്‌മെന്റിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

author-image
Athira Kalarikkal
Updated On
New Update
Josh Baker

Josh Baker

Listen to this article
0.75x 1x 1.5x
00:00 / 00:00

ലണ്ടന്‍ : കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് വേര്‍സെസ്റ്റര്‍ഷെയര്‍ ടീമിന്റെ സ്പിന്നര്‍ ജോഷ് ബേക്കറാണു (20) മരിച്ചത്. ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്ത്  അപ്പാര്‍ട്ട്‌മെന്റിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.  ബുധനാഴ്ച സോമര്‍സെറ്റിനെതിരായ മത്സരത്തില്‍ താരം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 2021 ലാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരം കളിച്ചത്. 

എല്ലാ ഫോര്‍മാറ്റുകളിലുമായി ഇതിനകം 47 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 70 വിക്കറ്റുകള്‍ വീഴ്ത്തി. ഇംഗ്ലണ്ടിനായി അണ്ടര്‍ 19 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ജോഷ് ബേക്കര്‍. 2022 ല്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ഇടവേളയെടുത്ത താരം, കഴിഞ്ഞ വര്‍ഷം ക്ലബ്ബുമായി മൂന്നു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടിരുന്നു. താരത്തിന്റെ മരണകാരണം എന്താണെന്നു വ്യക്തമല്ല.

Josh Baker worcestershire-cricketer spinner