അതിവേഗ ചെസ് മത്സരവിഭാഗമായ ലോക ബ്ലിറ്റ്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആര്‍. വൈശാലി വനിതാ വിഭാഗം ക്വാര്‍ട്ടര്‍ഫൈനലിലേക്ക് മുന്നേറി. 9.5 പോയിന്റ് നേടി ഏറ്റവും മികച്ച പ്രകടനത്തോടെയാണ് വൈശാലി അവസാന എട്ടിലെത്തിയത്. പുരുഷ വനിതാ വിഭാഗങ്ങളില്‍ യോഗ്യതാറൗണ്ടില്‍ പങ്കെടുത്ത മറ്റെല്ലാ ഇന്ത്യന്‍ താരങ്ങളും ക്വാര്‍ട്ടര്‍ ഫൈനലിലെത്താതെ പുറത്തായി.
ലോക വനിതാ റാപിഡ് ചെസ് ചാംപ്യനായ കൊനേരു ഹംപിക്കും ബ്ലിറ്റ്‌സില്‍ ഫൈനല്‍ യോഗ്യത നേടാനായില്ല. ഓപ്പണ്‍ വിഭാഗത്തില്‍ വൈശാലിയുടെ സഹോദരന്‍ ആര്‍. പ്രഗ്‌നാനന്ദയ്ക്കും ക്വാര്‍ട്ടറിലെത്താനായില്ല. 3 മിനിറ്റ് സമയക്രമത്തില്‍ ഓരോ നീക്കത്തിനും 2 സെക്കന്‍ഡ് ഇന്‍ക്രിമെന്റ് ലഭിക്കുന്ന വിധത്തിലുള്ള ചെസ് മത്സരമാണ് ബ്ലിറ്റ്‌സ്.