ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: ആദ്യ മത്സരത്തില്‍ ഡി. ഗുകേഷിന് തോല്‍വി

നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ ഡിങ് ലിറനോടാണ് ഗുകേഷ് പരാജയപ്പെട്ടത്. പതിന്നാലു മത്സരങ്ങള്‍ നീളുന്ന പോരാട്ടത്തിലെ ആദ്യഗെയിം സിംഗപ്പുരിലെ റിസോര്‍ട്ട് വേള്‍ഡ് സെന്റോസയിലാണു നടന്നത്.

author-image
Prana
New Update
gukesh

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം ഡി. ഗുകേഷിന് തോല്‍വി. നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ ഡിങ് ലിറനോടാണ് ഗുകേഷ് പരാജയപ്പെട്ടത്. പതിന്നാലു മത്സരങ്ങള്‍ നീളുന്ന പോരാട്ടത്തിലെ ആദ്യഗെയിം സിംഗപ്പുരിലെ റിസോര്‍ട്ട് വേള്‍ഡ് സെന്റോസയിലാണു നടന്നത്.
വെള്ളക്കരുക്കളുമായാണ് ഗുകേഷ് മത്സരത്തിനിറങ്ങിയത്. ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍  മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പതിനെട്ടുകാരനായ ഗുകേഷ്. നാല്‍പത്തിരണ്ട് നീക്കങ്ങള്‍ക്കൊടുവില്‍ ഗുകേഷ് പരാജയം സമ്മതിക്കുകയായിരുന്നു. 
ചൊവ്വാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ കറുത്ത കരുക്കളുമായാണ് ഗുകേഷ് മത്സരിക്കുക. ഇക്കൊല്ലം ജനുവരി 27ന് ടാറ്റ സ്റ്റീല്‍ മാസ്‌റ്റേഴ്‌സില്‍ ഡച്ച്താരം മാക്‌സ് വാര്‍മര്‍ഡാമിനെ പരാജയപ്പെടുത്തി 304 ദിവസങ്ങള്‍ക്കുശേഷമുള്ള ലിറന്റെ ആദ്യവിജയമാണ് തിങ്കളാഴ്ചത്തേത്.

D Gukesh chess chinese