ലോക ചെസ്: സമനില തുടര്‍ന്ന് ഗുകേഷും ലിറേനും

14 മത്സര പരമ്പരയില്‍ തുടര്‍ച്ചയായ ആറാം സമനിലയാണിത്. ആറു റൗണ്ടുകള്‍ കൂടി അവശേഷിക്കേ 4-4 എന്ന നിലയില്‍ തുല്യത പാലിക്കുകയാണ് ഗുകേഷും ഡിംഗ് ലിറേനും

author-image
Prana
New Update
gukesh vs ding

ഫിഡെ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും സമനില. എട്ടാ ഗെയിമിലും ഇന്ത്യയുടെ ഡി ഗുകേഷും ചൈനയുടെ ഡിംഗ് ലിറേനും സമനില സമ്മതിച്ചു പിരിഞ്ഞു. 51 നീക്കങ്ങള്‍ക്കു ശേഷമായിരുന്നു ഇരുവരും സമനില സമ്മതിച്ചത്.
14 മത്സര പരമ്പരയില്‍ തുടര്‍ച്ചയായ ആറാം സമനിലയാണിത്. ആറു റൗണ്ടുകള്‍ കൂടി അവശേഷിക്കേ 4-4 എന്ന നിലയില്‍ തുല്യത പാലിക്കുകയാണ് താരങ്ങള്‍.
എട്ടാം ഗെയിമില്‍ കറുത്ത കരുക്കളുമായി കളിച്ച ഗുകേഷ് 41 നീക്കങ്ങള്‍ക്കു ശേഷം സമനിലക്കുള്ള അവസരം തള്ളിക്കളഞ്ഞ് മത്സരം മുന്നോട്ട് നീക്കുകയായിരുന്നു. എന്നാല്‍, മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ലിറേനെ കീഴടക്കാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞില്ല. പത്ത് നീക്കങ്ങള്‍ കൂടി കഴിഞ്ഞ ശേഷം ഗുകേഷ് സമനില വഴങ്ങി.
പരമ്പരയിലെ ആദ്യ ഗെയിമില്‍ 32കാരനായ ലിറേന്‍ വിജയം നേടിയപ്പോള്‍ മൂന്നാം ഗെയിമില്‍ ജയം 18കാരനായ ഗുകേഷിനൊപ്പമായി. രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ് ഗെയിമുകള്‍ സമനിലയില്‍ കലാശിച്ചു.

 

D Gukesh chess world cup