ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യ പോയിന്റ് നേടി ഇന്ത്യന്‍ താരം ഡി ഗുകേഷ്. നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറെനെതിരായ രണ്ടാം ഗെയിമില്‍ സമനില പിടിച്ചതോടെ ഗുകേഷിന് അര പോയിന്റ് ലഭിച്ചു. 23 നീക്കങ്ങള്‍ക്കൊടുവിലാണ് മത്സരം സമനിലയില്‍ കലാശിച്ചത്.
കറുത്ത കരുക്കളുമായാണ് ഇന്ന് ഗുകേഷ് കളിച്ചത്. ഇന്നലെ ഗെയിം ഒന്നില്‍ നേടിയ വിജയത്തോടെ മത്സരത്തില്‍ ലീഡ് ചെയ്യുകയാണ് ലിറെന്‍. ചൈനിസ് താരത്തിന് നിലവില്‍ 1.5ഉം ഗുകേഷിന് 0.5 പോയിന്റുമാണ്. ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 7.5 പോയിന്റ് കരസ്ഥമാക്കുന്നയാളാണ് കിരീടം ചൂടുക. 14 മത്സരങ്ങളാണ് ആകെയുള്ളത്. ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 18കാരനായ ഗുകേഷ്.
ലോക ചെസ് ഫൈനല്‍: രണ്ടാം ഗെയിമില്‍ സമനില
നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറെനെതിരായ രണ്ടാം ഗെയിമില്‍ സമനില പിടിച്ചതോടെ ഗുകേഷിന് അര പോയിന്റ് ലഭിച്ചു. 23 നീക്കങ്ങള്‍ക്കൊടുവിലാണ് മത്സരം സമനിലയില്‍ കലാശിച്ചത്
New Update