ലോക ചെസ് ഫൈനല്‍: മൂന്നാം മത്സരത്തില്‍ ഗുകേഷിനു ജയം; ഒപ്പത്തിനൊപ്പം

ഫൈനലിലെ മൂന്നാം മത്സരത്തില്‍ ചൈനീസ് ലോക ഒന്നാം നമ്പര്‍ ഡിങ് ലിറനെതിരേ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷിനു ജയം. ആദ്യ മത്സരത്തില്‍ തോല്‍വിയറിഞ്ഞ ഗുകേഷ് രണ്ടാം മത്സരത്തില്‍ സമനില വഴങ്ങിയിരുന്നു.

author-image
Prana
New Update
D Gukesh

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ മൂന്നാം മത്സരത്തില്‍ ചൈനീസ് ലോക ഒന്നാം നമ്പര്‍ ഡിങ് ലിറനെതിരേ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷിനു ജയം. ആദ്യ മത്സരത്തില്‍ തോല്‍വിയറിഞ്ഞ ഗുകേഷ് രണ്ടാം മത്സരത്തില്‍ സമനില വഴങ്ങിയിരുന്നു. മൂന്നാംമത്സരത്തില്‍ ജയം കണ്ടതോടെ പോയിന്റ് നിലയില്‍ ഇരുവരും ഒപ്പമെത്തി. ഇരുവര്‍ക്കും 1.5 പോയിന്റ് വീതം. 14 പോരാട്ടങ്ങള്‍ ഉള്‍പ്പെട്ട ഫൈനലിലെ ഗുകേഷിന്റെ ആദ്യ വിജയമാണിത്.
വെള്ളക്കരുക്കളുമായി കളിക്കാനിറങ്ങിയ ഗുകേഷ്, ക്യൂന്‍സ് ഗാമ്പിറ്റ് ഡിക്ലൈന്‍ഡ് ഗെയിമിലൂടെയാണ് തന്റെ ആദ്യദിന പരാജയത്തിന് പകരംവീട്ടിയത്. 37 കരുനീക്കങ്ങളില്‍ ഇന്നത്തെ മത്സരം അവസാനിച്ചു. മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമണോത്സുകശൈലിയാണ് ഗുകേഷ് സ്വീകരിച്ചത്.

win D Gukesh chess