ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ഇന്ത്യയ്ക്ക് വേണ്ടി ആര്‍. പ്രഗ്‌നാനന്ദ, അര്‍ജുന്‍ എരിഗാസി, വിദിത് ഗുജറാത്തി, പെന്റല ഹരികൃഷ്ണ എന്നിവരാണു വിജയം കണ്ടത്.

author-image
Athira Kalarikkal
New Update
world chess olympiad

Photo : Getty Images

Listen to this article
0.75x1x1.5x
00:00/ 00:00

ബുഡാപെസ്റ്റ് :ലോക ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യ മൊറോക്കോയെ 40നു തോല്‍പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ആര്‍. പ്രഗ്‌നാനന്ദ, അര്‍ജുന്‍ എരിഗാസി, വിദിത് ഗുജറാത്തി, പെന്റല ഹരികൃഷ്ണ എന്നിവരാണു വിജയം കണ്ടത്. 

വരുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ഡിങ് ലിറന്റെ എതിരാളിയായ ഡി.ഗുകേഷിനു ഇന്ത്യ വിശ്രമം നല്‍കി. വനിതകളില്‍ ഇന്ത്യ ജമൈക്കയെ തോല്‍പിച്ചു (3.50.5) ആര്‍. വൈശാലി, താനിയ സച്‌ദേവ്, ദിവ്യ ദേശ്മുഖ് എന്നിവര്‍ വിജയം കണ്ടു. വാന്തിക അഗര്‍വാളിന്റെ മത്സരം സമനിലയായി.

sports news chess