Rohit posed with the trophy as India started their journey home
ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാളെ ഡല്‍ഹിയിലെത്തും. പുലര്‍ച്ചെ പുറപ്പെട്ട് വൈകിട്ട് ഏഴേ മുക്കാലോടെ ടീം എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യാത്ര വൈകാന്‍ കാരണമായത്. പ്രത്യേക ചാര്‍ട്ടഡ് വിമാനത്തില്‍ ഡല്‍ഹിയിലെത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്.
താരങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ വസതിയിലും പ്രത്യേക സ്വീകരണം ഒരുക്കും. സ്വീകരണ ചടങ്ങില്‍ പ്രധാനമന്ത്രി നേരിട്ട് താരങ്ങളെ അഭിനന്ദിക്കും. ഇന്ത്യന്‍ ടീം നാട്ടിലെത്തിയ ഉടന്‍ പുതിയ മുഖ്യപരിശീലകനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചു.