ലോകകപ്പ് യോഗ്യതാ മത്സരം; അര്‍ജന്റീനയെ വീഴ്ത്തി കൊളംബിയ

 ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ കൊളംബിയ തോല്‍പ്പിച്ചത്. യെര്‍സണ്‍ മൊസക്വറ, ഹാമിസ് റോഡ്രിഗസ് എന്നിവരാണ് കൊളംബിയക്കായി വലകുലുക്കിയത്.

author-image
Prana
New Update
james rodrigues
Listen to this article
0.75x1x1.5x
00:00/ 00:00

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ കീഴടക്കി കൊളംബിയ.  ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ കൊളംബിയ തോല്‍പ്പിച്ചത്. യെര്‍സണ്‍ മൊസക്വറ, ഹാമിസ് റോഡ്രിഗസ് എന്നിവരാണ് കൊളംബിയക്കായി വലകുലുക്കിയത്.
നിക്കോളാസ് ഗോണ്‍സാലസാണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടിയത്. സൂപ്പര്‍ താരം ലയണല്‍ മെസി ഇല്ലാതെയാണ് അര്‍ജന്റീന ഇറങ്ങിയത്.
മത്സരത്തിന്റെ 25ാം മിനിറ്റില്‍ യെര്‍സണ്‍ മെസക്വറ കൊളംബിയക്കായി ആദ്യ ഗോള്‍ നേടി. ഒരു ഗോള്‍ ലീഡോടെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോണ്‍സാലസിലൂടെ അര്‍ജന്റീന ഗോള്‍ മടക്കി സമനില പിടിച്ചു. എന്നാല്‍ 60ാം മിനിറ്റില്‍ റോഡ്രിഗസിന്റെ പെനാല്‍റ്റിയിലൂടെ കൊളംബിയ വീണ്ടും ആധിപത്യം സ്ഥാപിച്ചു. സമനില പിടിക്കാന്‍ അര്‍ജന്റീന കിണഞ്ഞുശ്രമിച്ചെങ്കിലും സാധിച്ചില്ല. മറ്റു മത്സരങ്ങളില്‍ വെനസ്വേല, ഉറുഗ്വെയെ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍, ബെളീവിയ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ചിലിയെ പരാജയപ്പെടുത്തി.തോറ്റെങ്കിലും ലാറ്റിനമേരിക്കന്‍ മേഖലയില്‍ അര്‍ജന്റീന തന്നെയാണ് പട്ടികയില്‍ ഒന്നാമത്. എട്ടു മത്സരങ്ങളില്‍ നിന്നും 18 പോയിന്റാണ് അര്‍ജന്റീനയ്ക്ക്. 16 പോയിന്റുമായി കൊളംബിയയാണ് രണ്ടാമത്. 15 പോയിന്റുമായി ഉറുഗ്വെ മൂന്നാം സ്ഥാനത്തുമുണ്ട്.

argentina 2026 fifa world cup Fifa Qualifier Columbia