ലോകകപ്പ് സമ്മാനത്തുക, ഓരോ താരങ്ങള്‍ക്കും 5 കോടി വീതം

ലോകകപ്പ് ടീമിലുണ്ടായിട്ടും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍,  ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ഇതിലുണ്ട്.

author-image
Athira Kalarikkal
New Update
main 8

File Photo

Listen to this article
0.75x 1x 1.5x
00:00 / 00:00

 ടി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബിസിസിഐ 125 കോടി രൂപ സമ്മാനത്തുകയായി പ്രഖ്യാപിച്ചത് വന്‍ ചര്‍ച്ചാ വിഷയമായിരുന്നു.  125 കോടി രൂപ സമ്മാനത്തുകയില്‍ ലോകകപ്പ് ടീമിലെ സഞ്ജു ഉള്‍പ്പെടെ 15 അംഗങ്ങള്‍ക്കും അഞ്ച് കോടി രൂപ വീതം ലഭിക്കും. ലോകകപ്പ് ടീമിലുണ്ടായിട്ടും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍,  ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ഇതിലുണ്ട്. ഇതിന് പുറമെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ഫീല്‍ഡിംഗ് കോച്ച് ടി ദീലീപ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ എന്നിവര്‍ക്കും 2.5 കോടി രൂപ സമ്മാനത്തുകയില്‍ നിന്ന് ലഭിക്കും.

ലോകകപ്പ് ടീം സെലക്ഷന്‍ നടത്തിയ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങള്‍ക്കും ഒരോ കോടി രൂപ വീതം സമ്മാനത്തുകയില്‍ നിന്ന് ലഭിക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സപ്പോര്‍ട്ട് സ്റ്റാഫിലുള്‍പ്പെടുന്ന ഫിസിയോ തെറാപ്പിസ്റ്റകളായ കമലേഷ് ജെയിന്‍, യോഗേഷ് പര്‍മര്‍, തുളസി റാം യുവരാജ്, ത്രോ ഡൗണ്‍ സ്‌പെഷലിസ്റ്റുകളായ രാഘവേന്ദ്ര ഡിവിജി, നുവാന്‍ ഉദേനെകെ, ദയാനന്ദ് ഗരാനി, മസാജര്‍മാര്‍മാരായ രാജീവ് കുമാര്‍, അരുണ്‍ കാനഡെ, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ചായ സോഹം ദേശായി എന്നിവര്‍ക്കും രണ്ട് കോടി രൂപ വീതം ലഭിക്കും.

 ലോകകപ്പ് ടീമിലെ റിസര്‍വ് താരങ്ങളായിരുന്ന ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്ക് ഓരോ കോടി വീതം സമ്മാനത്തുകയില്‍ നിന്നും ലഭിക്കും. 42 അംഗ ഇന്ത്യന്‍ സംഘമാണ് ലോകകപ്പിനായി പോയത്. ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന വീഡിയോ അനലിസ്റ്റ്, മീഡിയ ഓഫീസര്‍, ലോജിസ്റ്റിക് മാനേജര്‍ എന്നിവര്‍ക്കും ഒരു ഭാഗം ലഭിക്കും. ഇതിന് പുറമെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മഹാരാഷ്ട്ര സര്‍ക്കാര്‍ 11 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. 

 

2024 world cup Sanju Samson