ലോക ചാംപ്യന്‍ഷിപ്പില്‍ മീരാബായ് ചാനുവിന് വെള്ളി

പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു മീര. 49 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച താരത്തിന് പക്ഷേ മെഡല്‍ നേടാനായിരുന്നില്ല. ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തില്‍ ചാനു നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

author-image
Biju
New Update
meera

ഓസ്ലോ: 2025ലെ ലോക വെയിറ്റ് ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മീരാബായ് ചാനുവിന് വെള്ളി മെഡല്‍. നോര്‍വെയില്‍ നന്ന മത്സരത്തില്‍ 48 കിലോഗ്രാം വനിതാ വിഭാഗത്തിലാണ് മീര നേട്ടം സ്വന്തമാക്കിയത്.

ലോക കായികവേദിയില്‍ ഇന്ത്യയുടെ ഭാഗ്യ ദേവതയാണ് മീരാബായ് ചാനു. 2021ലെ ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ മെഡല്‍നേട്ടത്തിന്റെ തുടക്കം ഗെയിംസിന്റെ ആദ്യദിനം വെയ്റ്റ്ലിഫ്റ്റിങ്ങില്‍ ചാനു നേടിയ വെള്ളിയോടെയായിരുന്നു. 22ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണത്തോടെ ഇന്ത്യന്‍ മെഡല്‍ അക്കൗണ്ട് തുറന്നതും മണിപ്പുരുകാരി ചാനു തന്നെ.

പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു മീര. 49 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച താരത്തിന് പക്ഷേ മെഡല്‍ നേടാനായിരുന്നില്ല. ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തില്‍ ചാനു നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചാനു 199 കിലോ ഉയര്‍ത്തിയപ്പോള്‍ 200 കിലോ ഉയര്‍ത്തിയ തായ്ലന്‍ഡ് താരം വെങ്കലം നേടി.

ഇതിന് പിന്നാലെ താന്‍ പരാജയപ്പെടാനുള്ള കാരണം വെളിപ്പെടുത്തിയിരുന്നു. അന്ന് തനിക്ക് ആര്‍ത്തവമായിരുന്നുവെന്നും ഭയങ്കര ക്ഷീണം അനുഭവപ്പെട്ടുവെന്നും ചാനു വ്യക്തമാക്കി. 'അന്ന് ആര്‍ത്തവത്തിന്റെ മൂന്നാം ദിവസമായിരുന്നു. അതിനാല്‍ നല്ല ക്ഷീണമുണ്ടായിരുന്നു. പ്രതീക്ഷിച്ചതുപോലെ ഭാരം ഉയര്‍ത്താനായില്ല.'-ചാനു വ്യക്തമാക്കിയിരുന്നതാണ്.