14 വര്‍ഷത്തിനുള്ളില്‍ മുംബൈ ഇന്ത്യന്‍സ് നേടുന്ന 12ാമത്തെ കിരീടമാണിത്

ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് വനിതാ ടീം കപ്പടിച്ചത് പുരുഷ ടീമിന് പ്രചോനമാണെന്ന് പറയാം. ഇത്തവണ മുംബൈ ഐപിഎല്ലിലും കിരീടം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നു

author-image
Biju
New Update
gh

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് വനിതകള്‍ കപ്പ് നേടിയിരിക്കുകയാണ്. ആവേശകരമായ ഫൈനലില്‍ എട്ട് റണ്‍സിന് ജയിച്ചാണ് മുംബൈ കപ്പ് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റിന് 149 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 141 റണ്‍സാണ് നേടാനായത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധ സെഞ്ച്വറിയോടെ (66) ഫൈനലിലെ ഹീറോയായി മാറി. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി ഫൈനലില്‍ തോല്‍ക്കുന്നത്.

മുംബൈ ഇന്ത്യന്‍സ് ടീമിന്റെ പാരമ്പര്യം കാക്കുന്ന തരത്തില്‍ ആവേശകരമായാണ് ഡബ്ലുപിഎല്ലില്‍ ടീം കപ്പടിച്ചിരിക്കുന്നത്. 14 വര്‍ഷത്തിനുള്ളില്‍ മുംബൈ ഇന്ത്യന്‍സ് നേടുന്ന 12ാമത്തെ കിരീടമാണിത്. മുംബൈയുടെ ക്യാപ്റ്റനായി രണ്ടാമത്തെ കിരീടമാണ് ഹര്‍മന്‍പ്രീത് നേടുന്നത്. എന്തായാലും ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് വനിതാ ടീം കപ്പടിച്ചത് പുരുഷ ടീമിന് പ്രചോനമാണെന്ന് പറയാം. ഇത്തവണ മുംബൈ ഐപിഎല്ലിലും കിരീടം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ സര്‍വാധിപത്യം കാട്ടിയാണ് കപ്പ് നേടിയതെന്ന് നിസംശയം പറയാം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് തുടക്കം പിഴച്ചു. യസ്തിക ഭാട്ടിയ (8) ഹെയ്ലുി മാത്യൂസ് (3) എന്നിവര്‍ ചെറിയ സ്‌കോറില്‍ പുറത്തായി. എന്നാല്‍ നാറ്റ് സ്‌കീവര്‍ ബ്രൂണ്ടും (30) ഹര്‍മന്‍പ്രീതു നടത്തിയ പ്രകടനമാണ് ടീമിന് കരുത്തായത്. ഹര്‍മന്‍ 44 പന്തില്‍ 9 ഫോറും 2 സിക്സും പറത്തി. മുംബൈയുടെ മധ്യനിര പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ല.

ഇതോടെയാണ് 149ലേക്ക് മുംബൈ ഒതുങ്ങിയത്. മറുപടിക്കിറങ്ങിയ ഡല്‍ഹിയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി കരുത്തുകാട്ടാന്‍ മുംബൈക്ക് സാധിച്ചു. വലിയ കൂട്ടുകെട്ടിലേക്ക് പോകാന്‍ ഡല്‍ഹിയെ സമ്മതിച്ചില്ലെന്ന് തന്നെ പറയാം.

മരിസാനി കാപ്പ് (40), ജെമീമ റോഡ്രിഗസ് (30) എന്നിവര്‍ മാത്രമാണ് ഡല്‍ഹിക്കായി ബാറ്റിങ്ങില്‍ ഭേദപ്പെട്ട് നിന്നത്. നാറ്റ് സ്‌കീവര്‍ ബ്രൂണ്ട് മൂന്ന് വിക്കറ്റുകള്‍ മുംബൈക്കായി വീഴ്ത്തി. അമീലിയ കെര്‍ രണ്ട് വിക്കറ്റും നേടി. സജീവ വിജയ പ്രതീക്ഷ ഡല്‍ഹിക്കുണ്ടായിരുന്നെങ്കിലും ഭാഗ്യം തുണച്ചില്ല.

Ipl Final Womens IPL ipl