/kalakaumudi/media/media_files/2025/06/26/xabi-2025-06-26-21-34-10.jpg)
xabi
വിനീഷ്യസ് ജൂനിയറും കൈലിയന്‍ എംബാപ്പയും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ പ്രതിരോധത്തിലും സംഭാവന നല്‍കണമെന്ന് വ്യക്തമാക്കി റയല്‍ മാഡ്രിഡിന്റെ മുഖ്യ പരിശീലകന്‍ സാബി അലോണ്‍സോ . ആര്‍ബി സാല്‍സ്ബര്‍ഗിനെതിരായ ക്ലബ് ലോകകപ്പ് പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീമിന്റെ കൂട്ടായ പ്രയത്‌നത്തിന്റെ പ്രാധാന്യം അലോണ്‍സോ ഊന്നിപ്പറഞ്ഞു.
''എനിക്ക് ഉറപ്പുള്ള ഒരു കാര്യം, എല്ലാവരും പ്രതിരോധിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നതാണ് - മൈതാനത്തുള്ള 11 കളിക്കാരും പ്രതിരോധത്തില്‍ പങ്കാളികളാകണം,''.
''അവര്‍ ഒരുമിച്ച് നില്‍ക്കണം, ഞങ്ങള്‍ എങ്ങനെയാണ് പ്രസ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് അറിയണം, വിനി, ജൂഡ്, ഫെഡെ, കൈലിയന്‍... മുന്നിലുള്ളവരും പ്രതിരോധത്തിലേക്ക് വരേണ്ടതുണ്ട്.''അലോണ്‍സോ പറഞ്ഞു