മനസുമാറി; ബാഴ്‌സയുടെ കോച്ച് സാവി തന്നെ

ബാഴ്‌സലോണ ക്ലബ്ബിന്റെ പരിശീലകനായി ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ് തുടരും. 2024-25 സീസണില്‍ ബാഴ്‌സയുടെ കോച്ചായി തുടരാന്‍ സാവി സമ്മതിച്ചെന്ന് ക്ലബ്ബ് വക്താവ് അറിയിച്ചു.

author-image
Athira Kalarikkal
New Update
Xavi Heranendez

Xavi Hernandez

Listen to this article
0.75x 1x 1.5x
00:00 / 00:00

 ബാഴ്‌സലോണ: ബാഴ്‌സലോണ ക്ലബ്ബിന്റെ പരിശീലകനായി ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ് തുടരും. സീസണ്‍ അവസാനത്തോടെ പരിശീലക സ്ഥാനം ഒഴിയുമെന്ന തീരുമാനമാണ് സാവി മാറ്റിയിരിക്കുന്നത്. 2024-25 സീസണില്‍ ബാഴ്‌സയുടെ കോച്ചായി തുടരാന്‍ സാവി സമ്മതിച്ചെന്ന് ക്ലബ്ബ് വക്താവ് അറിയിച്ചു. ജനുവരിയിലായിരുന്നു ബാഴ്‌സ വിടുമെന്ന് സാവി പ്രഖ്യാപിച്ചത്. 

ക്ലബിനെ മുന്നേറ്റത്തിലേക്ക് നയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ക്ലബ് വിടുന്നതെന്നായിരുന്നു സാവിയുടെ വിശദീകരണം. ബാഴ്‌സയുടെ പരിശീലകനായി 2021ലാണ് സാവി എത്തുന്നത്. 2022-23 സീസണില്‍ ബാഴ്‌സയെ സ്പാനിഷ് ലീഗിന്റെ ചാമ്പ്യന്മാരാക്കിയിരുന്നു. ബാഴ്‌സയുടെ സുവര്‍ണ കാലഘട്ടത്തകിന്റെ നിറസാന്നിദ്ധ്യമാണ് സാവി ഹെര്‍ണാണ്ടസ്. 

 

Barcelona coach Xavi Hernandez