/kalakaumudi/media/media_files/2025/12/17/jaiswal-2025-12-17-15-31-05.jpg)
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപണിങ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളിനെ ശാരീരികാസ്വസസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യയുടെ ഏകദിന ഡ്യൂട്ടിക്കു പിന്നാലെ, സയ്ദ് മുഷ്താഖ് അലി ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ മുംബൈക്കായി കളിക്കാനെത്തിയ യശസ്വി ജയ്‌സാളിനെ ചൊവ്വാഴ്ച രാജസ്ഥാനെതിരായ മത്സരത്തിനു പിന്നാലെയാണ് കടുത്ത വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. ഉദര സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താരം ചികിത്സ തേടിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കളിക്കിടയില്‍ തന്നെ താരത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. മത്സരത്തിനു ശേഷം, വേദന കടുത്തതോടെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഏതാനും ദിവസത്തെ വിശ്രമത്തിനു ശേഷം താരത്തിന് കളത്തില്‍ തിരിച്ചെത്താന്‍കഴിയും.
ചൊവ്വാഴ്ച പുണെയില്‍ നടന്ന മത്സരത്തില്‍ 216 റണ്‍സെടുത്ത രാജസ്ഥാനെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ചേസ് ചെയ്ത മുംബൈ മിന്നും വിജയം നേടിയിരുന്നു. മുംബൈ ഓപണറായിറങ്ങിയ യശസ്വി ജയ്‌സ്വാള്‍ 15 റണ്‍സെടുത്തു. അജിന്‍ക്യ രഹാനെയും (72), സര്‍ഫറാസ് ഖാനും (73) ചേര്‍ന്നാണ് മുംബൈക്ക് വിജയം ഒരുക്കിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
