ടെസ്റ്റിന്റെ നാലാം ദിനം മൂന്ന് ക്യാച്ചുകള്‍ അശ്രദ്ധമായി കൈവിട്ട് ഇന്ത്യന്‍ യുവതാരം യശസ്വി ജയ്സ്വാള്‍.
ഇന്ത്യന്‍ ഫീല്‍ഡിങ് നിരയിലെ വിശ്വസ്ത കരങ്ങള്‍ പതിവില്ലാതെ ചോര്‍ന്നതും മത്സരത്തില്‍ ഇന്ത്യയ്ക്ക് ലീഡ് ഉയര്‍ത്തുന്നതിന് വിലങ്ങുതടിയായി. ജയ്‌സ്വാള്‍ കൈവിട്ടത് ഓസ്ട്രേലിയന്‍ ഇന്നിങ്സിലെ ടോപ് സ്‌കോററായ മാര്‍നസ് ലബുഷെയ്ന്‍, രണ്ടാമത്തെ ടോപ് സ്‌കോററായ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജ എന്നിവരെ. ജസ്പ്രീത് ബുമ്രയുടെയും മുഹമ്മദ് സിറാജിന്റെയും തകര്‍പ്പന്‍ ബോളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഓസീസ് ബാറ്റിങ് നിര തകരുമ്പോള്‍, വന്‍ തകര്‍ച്ച ഒഴിവാക്കിയത് ഒരറ്റത്ത് പിടിച്ചുനിന്ന മാര്‍നസ് ലബുഷെയ്നായിരുന്നു.
താരം 93 പന്തില്‍ 46 റണ്‍സെടുത്തു നില്‍ക്കെ ആകാശ്ദീപിന്റെ പന്തില്‍ നല്‍കിയ ക്യാച്ചാണ് ഗള്ളിയില്‍ ജയ്‌സ്വാള്‍ ആദ്യം കൈവിട്ടത്. ഓസീസ് ഇന്നിങ്സിലെ 49ാം ഓവറിലാണ് ജയ്‌സ്വാള്‍ വീണ്ടും ക്യാച്ച് കൈവിട്ട് വില്ലനായത്. ഇത്തവണ ജയ്‌സ്വാളിന്റെ 'സഹായം' ലഭിച്ചത് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന്. രവീന്ദ്ര ജഡേജയുടെ പന്തില്‍ കമിന്‍സ് നല്‍കിയ അനായാസ ക്യാച്ച് സില്ലി പോയിന്റിലാണ് ഇത്തവണ ജയ്‌സ്വാള്‍ കൈവിട്ടത്.
ജയ്‌സ്വാള്‍ അശ്രദ്ധമായി കളി കൈകാര്യം ചെയ്യുന്നത് കണ്ട് രോക്ഷാകുലനായി രോഹിത് ശര്‍മ്മ. ഓസ്ട്രേലിയന്‍ ഇന്നിങ്സിലെ ടോപ് സ്‌കോററായ മാര്‍നസ് ലബുഷെയ്ന്‍, രണ്ടാമത്തെ ടോപ് സ്‌കോററായ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജ എന്നിവരെ ജയ്‌സ്വാള്‍ കൈവിട്ടതോടെയാണ് നിയന്ത്രണം രോഹിതിന് നഷ്ടപ്പെട്ടത്. ആദ്യ പിഴവ് വന്നപ്പോള്‍ തന്നെ യുവതാരത്തോട് രോഹിത് ദേഷ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചു. '
ഓസീസ് ഇന്നിങ്സിലെ 40-ാം ഓവറില്‍ ലബുഷെയ്ന്‍ നല്‍കിയ അനായാസ ക്യാച്ച് ജയ്സ്വാള്‍ കൈവിട്ടതോടെ രോഹിത് നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്യാച്ച് കൈവിട്ടതിന് ജയ്‌സ്വാളിനെ ഇങ്ങനെ ശകാരിച്ചത് ശരിയായില്ലെന്ന് കമന്ററി ബോക്‌സില്‍ മുന്‍ ഓസീസ് താരം മൈക്ക് ഹസി അഭിപ്രായപ്പെട്ടു. ശാന്തതയോടെ യുവതാരത്തിന് പിന്തുണ നല്‍കുകയായിരുന്നു രോഹിത് ചെയ്യേണ്ടിയിരുന്നതെന്ന് ഹസി ചൂണ്ടിക്കാട്ടി.
Rohit Sharma is furious after Jaiswal dropped the catch of Labuschagne.
— Keh Ke Peheno (@coolfunnytshirt) December 29, 2024
He has captained exceptionally so far to turn around the match! pic.twitter.com/6R2zej5o51