യുവേഫ ചാംപ്യന്‍സ് ലീഗ്; സെമിയില്‍ റയല്‍ മാഡ്രിഡ്-ബയേണ്‍ പോരാട്ടം

യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടാനൊരുങ്ങി റയല്‍ മഡ്രിഡും ബയേണ്‍ മ്യൂണിക്കും.

author-image
Athira Kalarikkal
New Update
Yuvefa Champions League

Rayal Madrid (Photo-twitter)

Listen to this article
0.75x1x1.5x
00:00/ 00:00

മാഞ്ചസ്റ്റര്‍ : യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടാനൊരുങ്ങി റയല്‍ മഡ്രിഡും ബയേണ്‍ മ്യൂണിക്കും. മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കി റയല്‍ സെമിയില്‍ പ്രവേശിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആര്‍സണലിനെതിരെ ബയേണിന്റെ വിജയം. മത്സരത്തില്‍ 12-ാം മിനിറ്റില്‍ റയല്‍ മാഡ്രിഡിന് വേണ്ടി റോഡ്രിഗോയാണ് ഗോള്‍ നേടിയത്. 76ാം മിനിറ്റില്‍ ഡി ബ്രുയ്‌നെയിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി തിരിച്ചടിച്ചു.

നിശ്ചിത സമയത്തും അധിക സമയത്തും കളി 11 എന്ന നിലയില്‍ പിരിഞ്ഞതോടെ ആഗ്രഗേറ്റ് സ്‌കോര്‍ 44 ആയി. ബയേണിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ജോഷ്വ കിമ്മിച്ചാണ് വിജയ ഗോള്‍ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ആഗ്രഗേറ്റ് സ്‌കോറില്‍ ബയേണ്‍ 32ന് മുന്നിലെത്തി. ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും രണ്ടു ഗോള്‍ നേടി സമനിലയിലാണ് പിരിഞ്ഞത്. 

Yuvefa Champions Leage Bayern Munich manchester city